ഡൽഹി-കൊച്ചി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; 10 മണിക്കൂറായിട്ടും പുറപ്പെട്ടില്ല, ഓണത്തിന് നാട്ടിലേക്കെത്താനുള്ള മലയാളികളടക്കം കുടുങ്ങി
- Published by:Rajesh V
- news18-malayalam
Last Updated:
വെള്ളിയാഴ്ച രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. ഇതോടെ ഓണത്തിന് നാട്ടിലേക്ക് പോകുന്ന മലയാളികളടക്കം നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി- കൊച്ചി വിമാനം വൈകുന്നു. 10 മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. ഇതോടെ ഓണത്തിന് നാട്ടിലേക്ക് പോകുന്ന മലയാളികളടക്കം നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.
വിമാനം പുറപ്പെടാൻ വൈകുന്നതിന്റെ കാരണം എയർ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ പറയുന്നില്ലെന്ന് യാത്രക്കാർ വിമര്‍ശിച്ചു.
രാവിലെ 6 മണിക്ക് വിമാനം പുറപ്പെടും എന്നാണ് അവസാനം അറിയിച്ചതെങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനം എപ്പോള്‍ പുറപ്പെട്ടും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 14, 2024 7:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡൽഹി-കൊച്ചി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; 10 മണിക്കൂറായിട്ടും പുറപ്പെട്ടില്ല, ഓണത്തിന് നാട്ടിലേക്കെത്താനുള്ള മലയാളികളടക്കം കുടുങ്ങി