തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിയ്ക്കിടയിലും പുതുക്കിയ പരീക്ഷാ മാനുവൽ പ്രകാരം ഹയർസെക്കന്ററി മൂല്യനിർണ്ണയ ക്യാമ്പിനായി സർക്കാർ പൊടിച്ചത് ലക്ഷങ്ങൾ. മൂല്യനിർണയ ക്യാമ്പുകളിൽ പരിശോധന നടത്തുന്നതിന് വേണ്ടിയാണ് ഓരോ ജില്ലയിലും സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങളിൽ മൂന്നു വീതം പ്രിൻസിപ്പാൾമാരെ നിയോഗിച്ച് സബ്ജക്ട് സ്ക്വാഡുകൾ രൂപീകരിച്ചത്. സ്ക്വാഡ് ഒന്നിന് 30,000 രൂപ വച്ച് അനുവദിക്കുകയും ചെയ്തു. ഒരു റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർക്ക് 1,90,000 വച്ച് 7 റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർക്ക്(RDD) 13,30,000 രൂപയാണ് അനുവദിച്ചത്.
സീനിയോറിറ്റി ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഭരണാനുകൂല സംഘടനക്കാരെ മാത്രം ഉൾപ്പെടുത്തിയാണ് സ്ക്വാഡുകൾ രൂപീകരിച്ചെന്ന ആക്ഷേപവും ശക്തമാണ്. പ്രിൻസിപ്പാൽമാരായിരിക്കണം സ്ക്വാഡ് അംഗങ്ങൾ എന്ന് നിഷ്ക്കർഷയുണ്ടായിട്ടും ഇടത് അനുകൂല സംഘടനകളിലെ ഭാരവാഹികളെയും അധ്യാപകരെയും സ്ക്വാഡിലുൾപ്പെടുത്തി ചട്ടലംഘനവും നടത്തി.
ഇത് കൂടാതെ പരീക്ഷയെക്കുറിച്ചോ മൂല്യനിർണ്ണയത്തെക്കുറിച്ചോ ബന്ധമില്ലാത്ത സെക്രട്ടറിയേറ്റ് സ്റ്റാഫുകളെവച്ചും സ്ക്വാഡ് രൂപീകരിച്ചെന്നും പരാതി ശക്തമാണ്. അതേസമയം നിലവിൽ നടന്നുവരുന്ന പ്രായോഗികപരീക്ഷകൾക്ക് ഓരോ വിഷയത്തിൻ്റെയും ജില്ലാ ചീഫ് ചെയർമാനായി മൂന്നംഗ സ്ക്വാഡ് സ്കൂളുകളിൽ പരീശോധന നടത്തണമെന്ന് പരീക്ഷാ മാനുവലിൽ പറയുന്നുണ്ട്.
എന്നാൽ അത്തരം സ്ക്വാഡുകൾ രൂപീകരിക്കുകയോ ഫണ്ട് അനുവദിക്കുകയോ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ജില്ലാ ചീഫ്മാർ സീനിയർ അധ്യാപകരായതുകൊണ്ട് തന്നെ താല്പര്യമുള്ളവരെ വച്ച് സ്ക്വാഡ് രൂപീകരിക്കാൻ കഴിയാതെ വരുമെന്നതിനാലാണ് ഇത്തരം സ്ക്വാഡ് രൂപീകരണത്തിന് വകുപ്പ് ഉദ്യോഗസ്ഥർ താല്പര്യം കാട്ടാത്തതെന്നും പരാതിയുണ്ട്.
അസാനി ചുഴലിക്കാറ്റ്; ഞായറാഴ്ച വരെ മഴ തുടരും; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച വരെ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശത്തിൽ പറയുന്നു. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാഴാഴ്ചകോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശനിയാഴ്ചകൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
ഞായറാഴ്ചതിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
ജാഗ്രത നിർദേശങ്ങൾ- ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
- കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
- ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
-മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
- കാറ്റില്‍ വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നല്‍ സഞ്ചരിച്ചേക്കാം.
- വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.
- അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
- ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
- മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.