യുവഡോക്ടർ ജീവനൊടുക്കിയ സംഭവം; കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വിസി
- Published by:Rajesh V
- news18-malayalam
Last Updated:
സ്ത്രീധന വിഷയത്തില്‍ കൃത്യമായ നിലപാടുണ്ടെന്നും ആരോഗ്യസർവകലാശാല
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹന ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. സ്ത്രീധന വിഷയത്തില്‍ കൃത്യമായ നിലപാടുണ്ടെന്നും കുറ്റക്കാരനെന്ന് തെളിഞ്ഞാൽ റുവൈസിന്റെ ബിരുദം റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഡോക്ടർ റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിൽ നിന്നാണ് പൊലീസ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
പി ജി ഡോക്ടർമാരുടെ സംഘടനയായ കെഎംപിജിഎയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന റുവൈസിനെ സംഭവത്തിനുശേഷം തൽസ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി കേസെടുത്തതിന് പിന്നാലെയാണിത്. ഭീമമായ സ്ത്രീധനം നല്‍കാത്തതിനാല്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നാണ് മൊഴി. ഷഹനയുടെ അമ്മയും സഹോദരിയുമാണ് റുവൈസിനെതിരെ മൊഴി നല്‍കിയത്.
'വിവാഹം നടക്കണമെങ്കില്‍ ഭീമമായ തുക സ്ത്രീധനമായി നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ഷഹനയുടെ കുടുംബം പറയുന്നത്. അതു കൊടുത്തില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുമെന്ന് അറിയിച്ചു. 150 പവന്‍ സ്വര്‍ണം, വസ്തു, ബിഎംഡബ്ല്യൂ കാര്‍ എന്നിങ്ങനെയാണ് വിവാഹം നടത്താനായി സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഷഹനയുടെ ഇഷ്ടം കണക്കിലെടുത്ത് 50 പവന്‍, 50 ലക്ഷം രൂപയുടെ സ്വത്തും ഒരു കാറും കൊടുക്കാമെന്ന് വീട്ടുകാര്‍ സമ്മതിച്ചിരുന്നു. കൊടുക്കാന്‍ പറ്റുന്ന അത്രയും കൊടുക്കുമെന്ന് ഉറപ്പു നല്‍കിയിട്ടും വിവാഹം നടത്താന്‍ തയാറായില്ല. വിവാഹത്തില്‍ നിന്ന് പിന്മാറി. ഇത്രയും നാള്‍ സ്നേഹിച്ച വ്യക്തി തന്നെ കൈവിട്ടു എന്ന കാര്യം ഷഹനയെ മാനസികമായി തകര്‍ത്തു കളഞ്ഞെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 07, 2023 11:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുവഡോക്ടർ ജീവനൊടുക്കിയ സംഭവം; കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വിസി