''പോത്തിന് എന്ത് എത്തവാഴ' എന്ന് പറയുന്ന പോലെ ഇവർക്കെന്ത് രാജ്യം? ഇവർക്കെന്ത് പട്ടാളക്കാരൻ?' മുത്തച്ഛനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ
- Published by:Rajesh V
- news18-malayalam
Last Updated:
35 വര്‍ഷം നീണ്ട സൈനിക സേവനത്തിന് ശേഷം വിശ്രമ ജീവിതം നയിക്കുന്ന മുത്തച്ഛനെ പരിചയപ്പെടുത്തുന്നതായിരുന്നു സൗമ്യ സരിന്‍ പങ്കുവച്ച പോസ്റ്റ്
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പട്ടാളക്കാരനായ മുത്തച്ഛനെ കുറിച്ച് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റിനെ പരിഹസിച്ചവരെ വിമര്‍ശിച്ച് ഡോ. സൗമ്യ സരിന്‍. എന്തിനെയും പരിഹസിക്കുന്ന അശ്ലീലങ്ങള്‍ ഒരിടത്തു മാത്രമല്ലെന്നും എല്ലാ രാഷ്ട്രീയ ചേരികളിലും ഉണ്ടെന്നും അവര്‍ക്കെല്ലാം ഒരേ മുഖവും ഒരേ ഭാഷയുമാണെന്ന് സൗമ്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
35 വര്‍ഷം നീണ്ട സൈനിക സേവനത്തിന് ശേഷം വിശ്രമ ജീവിതം നയിക്കുന്ന മുത്തച്ഛനെ പരിചയപ്പെടുത്തുന്നതായിരുന്നു സൗമ്യ സരിന്‍ പങ്കുവച്ച പോസ്റ്റ്. രാജ്യം വിണ്ടും ഒരു സൈനിക പോരാട്ടത്തിലേക്ക് നീങ്ങുന്നു എന്ന സൂചനയ്ക്കിടെ ഇപ്പോളും താന്‍ സേവന സന്നദ്ധനാണ് എന്നാണ് മുത്തച്ഛന്റെ നിലപാട് എന്ന് വ്യക്തമാക്കുന്നതായിരുന്നു സൗമ്യയുടെ ആദ്യ കുറിപ്പ്. ഇതിനെ പരിഹസിച്ചവര്‍ക്കായാണ് സൗമ്യ ഇപ്പോഴത്തെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇതാണ് ചിലരുടെ സംസ്കാരം.
ഇവരെ പോലുള്ള അശ്ലീലങ്ങൾ ഒരിടത്തു മാത്രമല്ല. എല്ലാ രാഷ്ട്രീയ ചേരികളിലും ഉണ്ട്. അവർക്കെല്ലാം ഒരേ മുഖവും ഒരേ ഭാഷയുമാണ്.
advertisement
"പോത്തിന് എന്ത് എത്തവാഴ" എന്ന് പറയുന്ന പോലെ ഇവർക്കെന്ത് രാജ്യം? ഇവർക്കെന്ത് പട്ടാളക്കാരൻ?
വെറുപ്പ് മാത്രം വായിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വിളമ്പി വിളമ്പി അത് നമ്മളെയും കടന്നു അവർക്ക് അറിയുക പോലുമില്ലാത്ത മറ്റുള്ളവരിലേക്കും വമിപ്പിക്കുകയാണ്.
അല്ലെങ്കിൽ തൊണ്ണൂറ് വയസ്സ് കഴിഞ്ഞ എന്റെ മുത്തശ്ശനെ കുറിച്ച്, ഞാനിട്ട ഒരു പോസ്റ്റിനെ പരിഹസിച്ചു, ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട 35 വർഷങ്ങൾ ഈ രാജ്യത്തെ സേവിച്ച ആ വയോധികനായ ഒരു പാവം പട്ടാളക്കാരനെ പുച്ഛിച്ചു ഇത്തരത്തിൽ ഒരു പോസ്റ്റ് ഇടാൻ ഇവരെ പോലുള്ളവർക്ക് അല്ലാതെ വേറെ ഏതെങ്കിലും വിഷങ്ങൾക്ക് സാധിക്കുമോ?
advertisement
നാണം ഇല്ലെടോ എന്ന് ചോദിക്കുന്നതിൽ ഒരു അർത്ഥവുമില്ല എന്നറിയാം. കാരണം ആ സാധനം എന്താണെന്നു പോലും അറിയില്ല എന്നത് ഇവരൊക്കെ പലപ്പോഴായി തെളിയിച്ചവരാണ്.
അതുകൊണ്ട് അവിടെ ഇരുന്നു ഇനിയും വെറുപ്പും വിദ്വേഷവും ഛർദിച്ചു കൊണ്ടിരിക്കുക!
കാരണം ഓരോരുത്തർക്കും പറഞ്ഞ ചില കാര്യങ്ങളുണ്ട്!
അവർ പഠിച്ചതിനും ശീലിച്ചതിനും വളർന്നു വന്ന സംസ്കാരത്തിനും ഒക്കെ അനുസരിച്ച്...
നിങ്ങൾക്ക് പറഞ്ഞത് ഇതാണ്... തുടരുക!
നിങ്ങൾ പുച്ഛിച്ച എന്റെ മുത്തശ്ശൻ കുട്ടികാലത്തു രാത്രി ഊണ് കഴിഞ്ഞാൽ എന്നേ നടക്കാൻ കൊണ്ട് പോകുമായിരുന്നു. അപ്പോൾ ഇംഗ്ലീഷിൽ ഉള്ള പഴഞ്ചോല്ലുകൾ പറഞ്ഞു പഠിപ്പിക്കുമായിരുന്നു. അതിൽ പ്രധാനപെട്ട ഒന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം.
advertisement
എന്നെങ്കിലും ഉപകാരപ്പെടും. ഇതൊക്കെ പറഞ്ഞു തരാൻ വീട്ടിൽ ആളുകൾ ഉണ്ടായിക്കാണില്ല. സാരമില്ല.
When wealth is lost, nothing is lost!
When health is lost, something is lost!
When character is lost, everything is lost!
ധനം നഷ്ടപെട്ടാൽ, നിങ്ങൾക്ക് ഒന്നും നഷ്ടപെടുന്നില്ല. ആരോഗ്യം നഷ്ടപെട്ടാൽ, നിങ്ങൾ ചിലതൊക്കെ നഷ്ടപ്പെടുന്നു.
എന്നാൽ നിങ്ങളുടെ സൽസ്വഭാവം നഷ്ടപെട്ടാൽ, നിങ്ങൾക്ക് എല്ലാം നഷ്ടപ്പെടുന്നു!
മനസ്സിലായോ, വർമ സാറന്മാരെ...?
advertisement
( ബഹുവചനം മനഃപൂർവമാണ്. കാരണം ഈ മറുപടി ഈ മാന്യദ്ദേഹത്തിന് വേണ്ടി മാത്രമല്ല. ഈ പോസ്റ്റിനു താഴെ വന്നു മെഴുകാൻ സാധ്യത ഉള്ള എല്ലാ സാറന്മാർക്കും വേണ്ടി കൂടിയാണ് )
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
May 12, 2025 2:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
''പോത്തിന് എന്ത് എത്തവാഴ' എന്ന് പറയുന്ന പോലെ ഇവർക്കെന്ത് രാജ്യം? ഇവർക്കെന്ത് പട്ടാളക്കാരൻ?' മുത്തച്ഛനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ