നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരം തേടി ഇ.ഡി; രജിസ്ട്രേഷൻ വകുപ്പ്ന് കേന്ദ്ര ഏജൻസിയുടെ കത്ത്

  ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരം തേടി ഇ.ഡി; രജിസ്ട്രേഷൻ വകുപ്പ്ന് കേന്ദ്ര ഏജൻസിയുടെ കത്ത്

  ബിനീഷ് നൽകിയ സ്വത്ത് വിവരം ശരിയാണോയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത്.

  ബിനീഷ് കോടിയേരി

  ബിനീഷ് കോടിയേരി

  • Share this:
   കൊച്ചി: ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിയുടെ സ്വത്ത്  വിവരങ്ങൾ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി എൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റ് സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകി. ഇഡി ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാൻ നിർദേശം നൽകിയതായി രജിസ്ട്രേഷൻ ഐജി വ്യക്തമാക്കി.

   എൻഫോഴ്സ് മെന്റ് ആവശ്യപ്പെട്ടതനുസരിച്ച് എല്ലാ ജില്ലാ രജിസ്ട്രേഷൻ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് രജിസ്ട്രേഷൻ വകുപ്പ് വ്യക്തമാക്കുന്നത്. ബിനീഷ്  നൽകിയ സ്വത്ത് വിവരം ശരിയാണോയെന്നാണ് എൻപോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത്.

   Also Read അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമി; വൻതോതിൽ കള്ളപ്പണം അക്കൗണ്ടിൽ നിക്ഷേപിച്ചെന്ന് ഇഡി

   ബെംഗളൂരു ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ വ്യാഴാഴ്ചയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ മുതല്‍ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

   ലഹരി മരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിനെ ചോദ്യംചെയ്തതിന് പിന്നാലെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായത്. അതീവ രഹസ്യമായാണ് ബിനിഷ് ഇ.ഡി ഓഫിസിലെത്തിയത്.

   Published by:Aneesh Anirudhan
   First published:
   )}