HOME » NEWS » Kerala » CPM LEADER IP BINU EXPRESS HIS SUPPORT TO BINEESH KODIYERI

'ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഇതുവരെ കണ്ടിട്ടില്ല, എല്ലാക്കാലത്തും ചേർത്ത് പിടിക്കും': ബിനീഷ് കോടിയേരിക്ക് പിന്തുണയുമായി CPM നേതാവ്

കഴിഞ്ഞ ദിവസമായിരുന്നു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

News18 Malayalam | news18
Updated: October 30, 2020, 3:52 PM IST
'ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഇതുവരെ കണ്ടിട്ടില്ല, എല്ലാക്കാലത്തും ചേർത്ത് പിടിക്കും': ബിനീഷ് കോടിയേരിക്ക് പിന്തുണയുമായി CPM നേതാവ്
Bineesh Kodiyeri, IP Binu
  • News18
  • Last Updated: October 30, 2020, 3:52 PM IST
  • Share this:
തിരുവനന്തപുരം: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്ക് പിന്തുണയുമായി തിരുവനന്തപുരത്തെ സി പി എം നേതാവും കോർപറേഷൻ ആരോഗ്യ കമ്മിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐ പി ബിനു. എ കെ ജി സെന്ററിനു മുന്നിൽ ബിനീഷിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ഐ പി ബിനു പിന്തുണ പ്രഖ്യാപിച്ചത്. ഞങ്ങൾ സഖാക്കളാണെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. എല്ലാക്കാലത്തും ചേർത്ത് തന്നെ പിടിക്കുമെന്നും ബിനു വ്യക്തമാക്കുന്നു.

ബി ജെ പിയുടെ രാഷ്ട്രീയ താൽപര്യം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസികളുടെ നെറികെട്ട കള്ള കളിക്ക് ഇരയായി മാറിയ സഖാവാണ് ബിനീഷ്. സി പി എം വിരുദ്ധ രാഷ്ട്രീയ മാധ്യമ സംഘത്തിന്റെ കുപ്രചരണങ്ങൾ കണ്ട് തള്ളി പറയാനോ മൗനം പൂണ്ടിരിക്കാനോ മനസ്സില്ലെന്നും കുറിപ്പിൽ ബിനു വ്യക്തമാക്കുന്നു.

You may also like:'വീട്ടിൽ വിലപ്പോവാത്ത കമ്മ്യൂണിസം': ബിനീഷ് കോടിയേരിയുടെ അറസ്റ്റിൽ പ്രതികരണവുമായി വി. മുരളീധരൻ [NEWS]അലാവുദ്ദീന്റെ 'അത്ഭുതവിളക്കി'ന് ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ ഡോക്ടർ നൽകിയത് രണ്ടര കോടി; പിന്നാലെ അറസ്റ്റ് [NEWS] അമേരിക്കൻ വൈസ് പ്രസിഡന്റ് ആകാൻ കമ്മ്യൂണിസ്റ്റും, ഇന്ത്യയിൽ വേരുകളുള്ള സുനിൽ ഫ്രീമാൻ സ്ഥാനാർത്ഥി [NEWS]

ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും താനിതു വരെ കണ്ടിട്ടില്ലെന്നും ബിനീഷിനെ അപമാനിക്കാൻ കള്ളക്കഥകൾ ചമയ്ക്കുന്ന രാഷ്ട്രീയ എതിരാളികളും അതിന് കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും നുണ പറഞ്ഞ് എത്രകാലം ജനത്തെ വിഡ്ഢികളാക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.

ഐ പി ബിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

'ഞങ്ങൾ സഖാക്കൾ. എല്ലാക്കാലത്തും ചേർത്ത് തന്നെ പിടിക്കും. BJP യുടെ രാഷ്ട്രീയ താത്പര്യം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസികളുടെ നെറികെട്ട കള്ള കളിക്ക് ഇരയായി മാറിയ പ്രിയ സഖാവാണ് ബിനിഷ് (എന്റെ ഡിങ്കിരി).
സി പി ഐ (എം) വിരുദ്ധ രാഷ്ട്രീയ മാധ്യമ സംഘത്തിന്റെ കുപ്രചരണങ്ങൾ കണ്ട് തള്ളി പറയാനോ മൗനം പൂണ്ടിരിക്കാനോ മനസ്സില്ല. അതിന്റെ പേരിൽ നഷ്ടപ്പെടുന്നത് എന്തായാലും പുല്ല് പോട്ടേന്ന് വയ്ക്കും.
ബിനീഷ് എട്ടാം ക്ലാസിൽ പഠിക്കുന്നത് മുതൽ എനിക്ക് നേരിട്ട് അറിയാം. എല്ലാ ആപത് ഘട്ടങ്ങളിലും കൂടെ നിൽക്കുന്ന അനുജൻ, എല്ലാ കാര്യങ്ങളിലും ഓടിയെത്തി മുന്നിൽ നിൽക്കുന്ന സഖാവ്, അങ്ങനെ ഒരുപാടുണ്ട് ബിനീഷിനെ വിശേഷിപ്പിക്കാൻ.ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഞാനിതു വരെ കണ്ടിട്ടില്ല. ബിനീഷിനെ അപമാനിക്കാൻ കള്ളക്കഥകൾ ചമയ്ക്കുന്ന രാഷ്ട്രീയ എതിരാളികളും അതിന് കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും നുണ പറഞ്ഞ് എത്രകാലം ജനത്തെ വിഡ്ഢികളാക്കും. രാഷ്ട്രീയ പകപോക്കലിന് ബിനീഷിനെ വിട്ടു കൊടുക്കാൻ ഞാൻ തയ്യാറല്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത്തരം നുണ ബോംബുകൾ പൊട്ടിച്ച് കമ്മ്യൂണിസ്റ്റുകാരുടെ ആത്മവീര്യം തകർക്കാമെന്ന് ആരും കരുതുകയും വേണ്ട. ബിനീഷിന് ഐക്യദാർഢ്യവും അഭിവാദ്യങ്ങളും.'കഴിഞ്ഞ ദിവസമായിരുന്നു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Published by: Joys Joy
First published: October 30, 2020, 3:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories