'വീട്ടിൽ വിലപ്പോവാത്ത കമ്മ്യൂണിസം': ബിനീഷ് കോടിയേരിയുടെ അറസ്റ്റിൽ പ്രതികരണവുമായി വി. മുരളീധരൻ

Last Updated:

കേരളത്തിലെ പാര്‍ട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചുവെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വി എസ് അച്യുതാനന്ദന്‍ സി പി എം കേന്ദ്ര കമ്മറ്റിയില്‍ പറഞ്ഞതാണ്. അതാണ് കേരളത്തിലെ ജനങ്ങള്‍ ഇന്ന് കാണുന്നതെന്നും വി. മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. സംസ്ഥാന സെക്രട്ടറിയുടെ മകന്റെ അറസ്റ്റ് പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്നു പറയുന്ന സി പി എമ്മിന്റെ അപചയത്തിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
പാര്‍ട്ടിയോ താനോ സംരക്ഷിക്കില്ലെന്നു പറഞ്ഞ് മക്കളുടെ ചെയ്തികളെ മാറ്റി നിര്‍ത്താനാണ് കോടിയേരി എപ്പോഴും ശ്രമിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് സ്വന്തം കുടുംബത്തില്‍ പോലും അദ്ദേഹം വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ലെന്നാണ് ഇതിലൂടെ തെളിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പാര്‍ട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചുവെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വി എസ് അച്യുതാനന്ദന്‍ സി പി എം കേന്ദ്ര കമ്മറ്റിയില്‍ പറഞ്ഞതാണ്. അതാണ് കേരളത്തിലെ ജനങ്ങള്‍ ഇന്ന് കാണുന്നതെന്നും വി. മുരളീധരൻ പറഞ്ഞു.
advertisement
advertisement
വി. മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചത്
'സംസ്ഥാന സെക്രട്ടറിയുടെ മകന്റെ അറസ്റ്റ് പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്നു പറയുന്ന സി പി എമ്മിന്റെ അപചയത്തിന്റെ സൂചന. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിലും കള്ളപ്പണക്കേസിലും അറസ്റ്റ് ചെയ്ത് ജയിലിലാകുമ്പോൾ അധ്വാനിക്കുന്നവന്റേയും പാവപ്പെട്ടവന്റേയും പാര്‍ട്ടിയെന്നു പറയുന്ന സി.പി.എമ്മിന്റെ അപചയമാണ് ഇതിലൂടെ തെളിയുന്നത്. പാവപ്പെട്ടവര്‍ക്കൊപ്പമല്ല, സ്വര്‍ണക്കടത്തുകാരുടേയും മയക്കുമരുന്ന് കച്ചവടക്കാരുടേയും തോഴന്മാരായി സി പി എം നേതൃത്വം മാറിയെന്നാണ് ഇതിന്റെ സൂചന.
പാര്‍ട്ടിയോ താനോ സംരക്ഷിക്കില്ലെന്നു പറഞ്ഞ് മക്കളുടെ ചെയ്തികളെ മാറ്റി നിര്‍ത്താനാണ് കോടിയേരി എപ്പോഴും ശ്രമിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് സ്വന്തം കുടുംബത്തില്‍ പോലും അദ്ദേഹം വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ലെന്നാണ് ഇതിലൂടെ തെളിയുന്നത്.
advertisement
തന്റെ ആശയങ്ങളിലേക്ക് സ്വന്തം കുടുംബാംഗങ്ങളെപ്പോലും സ്വാധീനിക്കാനും കൂടെച്ചേര്‍ക്കാനും കഴിയുന്നതിനെ വേണമെങ്കില്‍ ഒരു വാദത്തിനു വേണ്ടി ശരിയാണെന്നു സമ്മതിക്കാം. പക്ഷേ പാര്‍ട്ടി പ്രവര്‍ത്തകനായി മാത്രം പ്രവര്‍ത്തിച്ചയാളുടെ മക്കള്‍ നേടിയെടുത്ത വന്‍ സമ്പത്തിന്റെ ഉറവിടമെന്തെന്ന് പറയാന്‍ കോടിയേരിക്ക് ബാധ്യതയുണ്ട്.
സംസ്ഥാന സെക്രട്ടറിയുടെ മകന്റെ അറസ്റ്റ് പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്നു പറയുന്ന സിപിഎമ്മിന്റെ അപചയത്തിന്റെ സൂചന....

Posted by V Muraleedharan on Thursday, 29 October 2020
advertisement
കേരളത്തിലെ പാര്‍ട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചുവെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വി.എസ്.അച്യുതാനന്ദന്‍ സി പി എം. കേന്ദ്ര കമ്മറ്റിയില്‍ പറഞ്ഞതാണ്. അതാണ് കേരളത്തിലെ ജനങ്ങള്‍ ഇന്ന് കാണുന്നത്. ഒരു ഘട്ടത്തിലും കോടിയേരി എന്തെങ്കിലും തൊഴില്‍ ചെയ്തയാളല്ല. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമരം ചെയ്തും അടികൊണ്ടും ഫണ്ട് ശേഖരിച്ചും പാര്‍ട്ടിയെ വളര്‍ത്തുമ്പോള്‍ പാര്‍ട്ടി നേതാക്കളുടെ മക്കള്‍ അതിന്റെയെല്ലാം ആനുകൂല്യത്തില്‍ സമ്പത്ത് വാരിക്കൂട്ടുകയായിരുന്നു എന്നതാണ് സത്യം. അച്ഛന്റെ രാഷ്ട്രീയത്തിന്റെ തണലില്‍ മയക്കുമരുന്ന് കടത്തും കള്ളപ്പണം ഇടപാടും പോലുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളിലേക്കും കടന്നും സമ്പത്ത് വര്‍ധിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പാണ് അന്വേഷണ ഏജന്‍സികളുടെ നടപടി.'
advertisement
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ബിനീഷ് കോടിയേരിയെ ഇന്ന് ഉച്ചയോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വീട്ടിൽ വിലപ്പോവാത്ത കമ്മ്യൂണിസം': ബിനീഷ് കോടിയേരിയുടെ അറസ്റ്റിൽ പ്രതികരണവുമായി വി. മുരളീധരൻ
Next Article
advertisement
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
  • ഉടമ പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷ്ടാവ് ബൈക്കുമായി കടന്നുപോയി.

  • തൻ്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി.

  • മദ്യലഹരിയിലായിരുന്ന മോഷ്ടാവ് രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.

View All
advertisement