• HOME
  • »
  • NEWS
  • »
  • kerala
  • »
  • അധ്യാപകർ ചെയ്യുന്നത് പിസി ജോർജ് ചെയ്തതിന് സമാനമായ കുറ്റം; രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ മന്ത്രി

അധ്യാപകർ ചെയ്യുന്നത് പിസി ജോർജ് ചെയ്തതിന് സമാനമായ കുറ്റം; രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ മന്ത്രി

രക്ഷകര്‍ത്താക്കളെയും വിദ്യാര്‍ത്ഥികളെയും ആശങ്കയിലാക്കുന്ന അധ്യാപകര്‍ ചെയ്യുന്നത് പി സി ജോര്‍ജ് ചെയ്തതിന് സമാനമായ കുറ്റമാണെന്നും വിദ്യാഭ്യാസമന്ത്രി ആഞ്ഞടിച്ചു.

  • Share this:
    തിരുവനന്തപുരം: ഒരു വിഭാഗം അധ്യാപകര്‍ക്ക് എതിരെയുള്ള വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ (v Sivankutty) വിമര്‍ശനം തുടരുകയാണ്. നേരത്തെ പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയത്തില്‍ ഉത്തരസൂചിക യിലെ അപാകത ചൂണ്ടികാട്ടി അധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചിരുന്നു.

    ഇത് വിദ്യാഭ്യാസ മന്ത്രിയെ പ്രകോപിപ്പിക്കുകയും മന്ത്രി അധ്യാപക സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഒരു വിഭാഗം അധ്യാപകര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് രക്ഷിതാക്കളിലും വിദ്യാര്‍ഥികളിലും ആശങ്കയുണ്ടാക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് അധ്യാപകര്‍ക്കെതിരെ വീണ്ടും മന്ത്രി ആഞ്ഞടിച്ചത്.

    തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്‌കൂള്‍ മാനുവലിന്റെ കരട് രേഖ പ്രകാശന ചടങ്ങിലാണ് വിദ്യാഭ്യാസ മന്ത്രി വീണ്ടും അധ്യാപകര്‍ക്കെതിരെ തിരിഞ്ഞത്.ആര്‍ക്കും എന്തും പറയാമെന്ന തോന്നല്‍ വേണ്ടെന്ന് മന്ത്രി പറഞ്ഞു.അദ്ധ്യാപകരുടെ അവകാശം സംരക്ഷിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ പഠന സൗകര്യവും ഒരുക്കും.

    Also Read-Thrikkakara By-Election | തൃക്കാക്കരയില്‍ 19 സ്ഥാനാര്‍ത്ഥികള്‍; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു

    അതിന് തുരങ്കം വക്കാന്‍ അനുവദിക്കില്ല. അധ്യാപകര്‍ വസ്തുത മറച്ചുവെച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്.സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വ്യാജ പ്രചരണം ശരിയല്ല. പി സി ജോര്‍ജിനെതിരായ നടപടി അദ്ധ്യാപകര്‍ക്കുള്ള മുന്നറിയിപ്പാണ്.

    രക്ഷകര്‍ത്താക്കളെയും വിദ്യാര്‍ത്ഥികളെയും ആശങ്കയിലാക്കുന്ന അധ്യാപകര്‍ ചെയ്യുന്നത് പി സി ജോര്‍ജ് ചെയ്തതിന് സമാനമായ കുറ്റമാണെന്നും വിദ്യാഭ്യാസമന്ത്രി ആഞ്ഞടിച്ചു. ന്യായമായ എന്ത് കാര്യത്തിലും സര്‍ക്കാരിന്റെ അനുകൂലമായ ഇടപെടല്‍ ഉണ്ടാകും. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിന് ആവശ്യമായ അദ്ധ്യാപകര്‍ ഇല്ലെന്നാണ് ഒരു വിഭാഗം ആക്ഷേപം ഉയര്‍ത്തുന്നത്. എന്നാല്‍ അധ്യാപകരെ നിയോഗിക്കുന്നത് അവരല്ല സര്‍ക്കാരാണ്. യോഗ്യരായ ആളുകളെക്കൊണ്ട് മൂല്യനിര്‍ണയം നടത്തുമെന്നും മന്ത്രി പറഞ്ഞു.

    Also Read-Plus Two valuation| സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹയർസെക്കന്ററി മൂല്യനിർണയ ക്യാമ്പിനായി സർക്കാർ പൊടിച്ചത് ലക്ഷങ്ങൾ

    അതേസമയം മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ അധ്യാപക സംഘടനയായ എ എച് എസ് ടി എ രംഗത്തെത്തി.സര്‍ക്കാര്‍ ഭരണകൂട ഭീകരത സൃഷ്ടിക്കുകയാണെന്നാണ് സംഘടനയുടെ വിമര്‍ശനം.
    അഭിപ്രായം പറയുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഭീഷണി അംഗീകരിക്കില്ല. വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാരിന്റെ പിടിപ്പുകേട് മറക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എ എച്ച് എസ് ടി എ വിമര്‍ശിച്ചു.
    Published by:Jayashankar Av
    First published: