ബ്രൂവറി: കിന്‍ഫ്ര സ്ഥലം നല്‍കിയിട്ടില്ല; ഉണ്ടെങ്കില്‍ കൊടുക്കുമെന്നും ഇ.പി ജയരാജന്‍
Last Updated:
തിരുവനന്തപുരം: ബ്രൂവറി തുടങ്ങാന്‍ കിന്‍ഫ്ര ആര്‍ക്കും സ്ഥലം കൊടുത്തിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. കാര്യങ്ങള്‍ അറിയാതെയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണങ്ങള്‍ ഉന്നയിച്ചത്. കിന്‍ഫ്രയുടെ കൈവശം ഭൂമിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നു പറഞ്ഞു. അല്ലാതെ ആര്‍ക്കും ഭൂമി അനുവദിച്ചിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.
വ്യവസായത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയെന്നതാണ് കിന്‍ഫ്രയുടെ ചുമതല. ആര്‍ക്കെങ്കിലും വ്യവസായം തുടങ്ങാന്‍ സ്ഥലം ആവശ്യമുണ്ടെങ്കില്‍ കിന്‍ഫ്രയോട് ചോദിക്കും. സ്ഥലമുണ്ടെങ്കില്‍ ഉണ്ട് എന്നു പറയും. അതാണ് സംഭവിച്ചത്. എത്രയോ മാസങ്ങള്‍ക്ക് മുമ്പാണ് ഇതൊക്കെ നടന്നത്. സ്ഥലമുണ്ടെങ്കില്‍ കൊടുക്കുമെന്നും ജയരാജന്‍ പറഞ്ഞു.
advertisement
താന്‍ ആര്‍ക്കും ഇതുവരെ ഭൂമി അനുവദിച്ചിട്ടില്ല. ഇത്തരം ഒരു പ്രശ്‌നവും തന്റെ മുന്നിലെത്തിയിട്ടില്ല. ബ്രൂവറി, ഡിസ്റ്റിലറി വിഷയത്തില്‍ എന്ത് സുതാര്യക്കുറവാണ് ഉള്ളതെന്നും ജയരാജന്‍ ചോദിച്ചു.
ബ്രൂവറികള്‍ അനുവദിച്ചതില്‍ അഴിമതി ആരോപിച്ച് എക്‌സൈസ് മന്ത്രിയോട് 10 ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ബ്രൂവറി അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പെവിടെ ഉണ്ടെങ്കില്‍ പരസ്യപ്പെടുത്താത്തെന്ത് മദ്യനയത്തില്‍ ബ്രൂവറിയുടെ കാര്യമുണ്ടോ അനുമതി നല്‍കിയ ജില്ലയിലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ ഉത്തരവുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ച്രെന്നിത്തല ഉന്നയിച്ചത്.
advertisement
എറണാകുളത്തെ കിന്‍ഫ്രയുടെ സ്ഥലം ബ്രൂവറിക്ക് വിട്ടുനല്‍കിയതില്‍ വ്യവസായ വകുപ്പിനും പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. കിന്‍ഫ്രയില്‍ ബ്രൂവറി തുടങ്ങാന്‍ 10 ഏക്കര്‍ സ്ഥലം അനുവദിച്ചുവെന്നും ആരാണ് അതില്‍ ഒപ്പിട്ടതെന്നും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2018 4:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബ്രൂവറി: കിന്‍ഫ്ര സ്ഥലം നല്‍കിയിട്ടില്ല; ഉണ്ടെങ്കില്‍ കൊടുക്കുമെന്നും ഇ.പി ജയരാജന്‍