എറണാകുളം കളക്ടർ രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി; 5 ജില്ലകളിൽ മാറ്റം
- Published by:Anuraj GR
- news18-malayalam
Last Updated:
ബ്രഹ്മപുരം തീപിടിത്ത വിവാദത്തിന് പിന്നാലെയാണ് എറണാകുളം കളക്ടർക്ക് സ്ഥാനചലനമുണ്ടാക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. അഞ്ച് ജില്ലകളിൽ കളക്ടർമാരെ മാറ്റി. നിലവിൽ എറണാകുളം കളക്ടറായ രേണു രാജ് വയനാടിന്റെ പുതിയ കലക്ടറാകും. ബ്രഹ്മപുരം തീപിടിത്ത വിവാദത്തിന് പിന്നാലെയാണ് എറണാകുളം കളക്ടർക്ക് സ്ഥാനചലനമുണ്ടാക്കുന്നത്. എറണാകുളം, വയനാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്.
നിലവിലുള്ള വയനാട് കലക്ടർ എ ഗീതയെ കോഴിക്കോട് കലക്ടറായി നിയമിച്ചു. തൃശൂർ കളക്ടറായ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ ഉമേഷ് എൻഎസ്കെയാണ് പുതിയ എറണാകുളം കളക്ടർ. ആലപ്പുഴ കളക്ടർ വൈആർ കൃഷ്ണ തേജയെ തൃശൂർ കളക്ടറായി മാറ്റി നിയമിച്ചു.
ധനകാര്യവകുപ്പ് സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായ മൊഹമ്മദ് വൈ സഫിറുള്ളയെ ഈ ഹെൽത്ത് പ്രോജക്ട് ഡയറകർക്കുള്ള അധിക ചുമതല നൽകി. ഐടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാറിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിച്ചു.
advertisement
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറായ അനു കുമാരി ഐഎഎസിനെ കേരള ഐടി മിഷൻ ഡയറക്ടറായി നിയമിച്ചു. തിരുവനന്തപുരം സബ് കളക്ടർ അശ്വതി ശ്രീനിവാസിന് തിരുവനന്തപുരം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതല നൽകി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 08, 2023 12:52 PM IST