മാനേജറെ മർദിച്ച കേസിൽ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Last Updated:

നിരവധി മലയാള താരങ്ങളുടെ സെലിബ്രിറ്റി മാനേജർ ആയ വിപിൻ കുമാറിനെ ആക്രമിച്ചതിന് നടൻ ഉണ്ണി മുകുന്ദനെതിരെ മെയ് 27 ന് പോലീസ് കേസെടുത്തിരുന്നു

ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ
മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ (Unni Mukundan) സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമാണെന്നും ഉണ്ണി ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതിനാൽ ഉണ്ണി മുകുന്ദനെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
നിരവധി മലയാള താരങ്ങളുടെ സെലിബ്രിറ്റി മാനേജർ ആയ വിപിൻ കുമാറിനെ ആക്രമിച്ചതിന് നടൻ ഉണ്ണി മുകുന്ദനെതിരെ മെയ് 27 ന് പോലീസ് കേസെടുത്തിരുന്നു. മറ്റൊരു നടൻ അഭിനയിച്ച സിനിമയുടെ അവലോകനം പോസ്റ്റ് ചെയ്തതിന്റെ പേരിൽ നടൻ തന്റെ മുഖത്ത് അടിച്ചതായി വിപിൻ കുമാർ തന്റെ പരാതിയിൽ ആരോപിച്ചു. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ ഉണ്ണി മുകുന്ദൻ നിഷേധിച്ചു. തിങ്കളാഴ്ച കാക്കനാട്ടുള്ള ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ ബേസ്മെന്റ് പാർക്കിംഗ് ഏരിയയിൽ വെച്ചാണ് സംഭവം നടന്നത്.
advertisement
ഉണ്ണി മുകുന്ദൻ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് വിപിൻ കുമാർ ആരോപിച്ചു. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം ഉണ്ണി മുകുന്ദനെതിരെ കേസെടുത്തിട്ടുണ്ട്.
എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ്. അതേസമയം, വിപിൻ കുമാർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും താരം പരസ്യമായി നിഷേധിച്ചു. വിപിനെ ഒരിക്കലും തന്റെ പേഴ്‌സണൽ മാനേജരായി ഔദ്യോഗികമായി നിയമിച്ചിട്ടില്ലെന്ന് ഉണ്ണിയുടെ പക്ഷം.
Summary: The Ernakulam sessions court to consider anticipatory bail plea of actor Unni Mukundan in the case pertaining to the physical assault complaint raised by celebrity manager Vipin Kumar V., who also handled works related to Unni Mukundan
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാനേജറെ മർദിച്ച കേസിൽ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement