കഞ്ചാവുമായി പിടികൂടിയ കേസിൽ യു പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി
- Published by:Sneha Reghu
- news18-malayalam
Last Updated:
ലഹരിക്കേസിൽ നടത്തേണ്ട മെഡിക്കൽ പരിശോധന യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഒഴിവാക്കപെട്ടവരുടെ കാര്യത്തിൽ നടന്നില്ല
ആലപ്പുഴ: യു പ്രതിഭാ എംഎൽഎയുടെ മകൻ കനിവിനെ കഞ്ചാവ് കേസിൽ നിന്ന് ഒഴിവാക്കി എക്സൈസ് കുറ്റപത്രം. അമ്പലപ്പുഴ കോടതിയിലാണ് കുറ്റപത്രം നൽകിയത്. കേസിലെ നടപടി ക്രമങ്ങൾ പൂർത്തകരിക്കാതെയാണ് കനിവ് ഉൾപ്പെട്ടവരെ ഒഴിവാക്കിയ എക്‌സൈസ് നടപടി. ലഹരിക്കേസിൽ നടത്തേണ്ട മെഡിക്കൽ പരിശോധനയും നടത്തിയിട്ടില്ല.
പട്ടികയിലുണ്ടായിരുന്ന മൂന്ന് പ്രതികൾ മാത്രമായിരുന്നു കേസിലുള്‍പ്പട്ടതെന്നാണ് എക്‌സൈസ് ഇപ്പോള്‍ പറയുന്നത്. കേസില്‍ നേരത്തെ പ്രതി ചേര്‍ത്തിരുന്ന മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കിയാണ് എക്‌സൈസ് കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒഴിവാക്കിയ 9 പേരുടെയും ഉഛ്വാസ വായുവിൽ കഞ്ചാവിന്റെ ഗന്ധമുണ്ടായിരുന്നെന്നുമാത്രമാണ് റിപ്പോർട്ട്.
കുട്ടനാട് എക്സൈസ് സംഘമാണ് കഴിഞ്ഞ ഡിസംബർ 28ന് യു പ്രതിഭയുടെ മകൻ കനിവ് അടക്കം 9 പേരെ തകഴിയിൽ നിന്ന് കഞ്ചാവുപയോഗിച്ചെന്ന പേരിൽ പിടി കൂടിയത്. കനിവ് അടക്കം ഒമ്പത് പേരെയായിരുന്നു കേസില്‍ പ്രതി ചേര്‍ത്തത്.പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നതാണ്. എന്നാല്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് ആപരോപിച്ച് യു പ്രതിഭ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
April 30, 2025 1:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കഞ്ചാവുമായി പിടികൂടിയ കേസിൽ യു പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി