പാലക്കാട് പൊതുശ്‌മശാനത്തിൽ പ്രത്യേക ഭൂമി ആവശ്യപ്പെട്ട് ഈഴവ, വിശ്വകർമ സമുദായങ്ങളും
- Published by:ASHLI
- news18-malayalam
Last Updated:
എൻഎസ്എസ് കരയോഗത്തിന് നൽകിയ രീതിയിൽ തങ്ങളുടെ സമുദായങ്ങൾക്കും 20 സെൻ്റ് സ്ഥലം അനുവദിക്കണമെന്നാണ് ആവശ്യം
പാലക്കാട്: എൻഎസ്എസിന് പൊതുശ്‌മശാനത്തിൽ പ്രത്യേക സ്ഥലം നൽകി എന്ന ആരോപണത്തിനിടെ തങ്ങൾക്കും സ്ഥലം നൽകണമെന്നാവശ്യപ്പെട്ട് കൂടുതൽ ജാതി സംഘടനകൾ രംഗത്ത്.
ഈഴവ, വിശ്വകർമ പാലക്കാട് നഗരസഭ സെക്രട്ടറിക്ക് പൊതുശ്‌മശാനത്തിൽ പ്രത്യേക ഭൂമി ആവശ്യപ്പെട്ട് കത്ത് നൽകിയത്. പൊതുശ്മശാനത്തിലെ 20 സെന്റ് സ്ഥലമാണ് വലിയപാടം എന്‍എസ്എസ് കരയോഗം ഭാരവാഹികള്‍ മതില്‍കെട്ടി തിരിച്ചത്.
എൻഎസ്എസ് കരയോഗത്തിന് നൽകിയ രീതിയിൽ തങ്ങളുടെ സമുദായങ്ങൾക്കും 20 സെൻ്റ് സ്ഥലം അനുവദിക്കണമെന്നാണ് ആവശ്യം.
മഴക്കാലത്ത് സംസ്കാരം നടത്താൻ പ്രയാസമാണെന്നും ഷെഡ് നിർമ്മിക്കുന്നതിന് വേണ്ടിയാണ് സ്ഥലം ആവശ്യപ്പെടുന്നത് എന്നുമാണ് കാളിപ്പാറ വിശ്വകർമ സമുദായവും ഈഴവ സമുദായവും സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നത്.
advertisement
അതേസമയം ഇതിനു പിന്നിൽ പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത ആരോപണം ഉന്നയിച്ചിരുന്നു. ജാതിയുടെ അടയാളങ്ങളോ വേര്‍തിരിവുകളോ ഇല്ലാത്ത പൊതുശ്മശാനത്തിൽ വിവിധ ജാതി മതവിഭാഗങ്ങള്‍ക്ക് സ്ഥലം മാര്‍ക്ക് ചെയ്തുകൊടുത്ത് സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപണം.
ശ്മശാനത്തില്‍ സാമൂഹിക വിരുദ്ധരുടെ ശല്യത്തെതുടർന്ന് ഷെഡ് കെട്ടണമെന്ന് ആവശ്യപ്പെട്ടതോടെ കൗണ്‍സില്‍ അനുവദിച്ചു നല്‍കുകയായിരുന്നുവെന്നാണ് ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചത്.
എല്ലാ സംഘടനക്കും അനുമതി നൽകുമെന്നും ജാതി പ്രശ്‌നമില്ല എല്ലാവര്‍ക്കും വേണ്ടിയാണ് തങ്ങള്‍ ഷെഡ് കെട്ടുന്നതെന്ന് എന്‍എസ്എസ് അറിയിച്ചതുകൊണ്ടാണ് സ്ഥലം അനുവദിച്ചതെന്നും ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
May 24, 2025 9:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് പൊതുശ്‌മശാനത്തിൽ പ്രത്യേക ഭൂമി ആവശ്യപ്പെട്ട് ഈഴവ, വിശ്വകർമ സമുദായങ്ങളും