ഞങ്ങളും ജീവനൊടുക്കിയാൽ ഉത്തരവാദി ഐസി ബാലകൃഷ്ണൻ എംഎൽഎയെന്ന് വയനാട്ടിലെ മരിച്ച കോൺഗ്രസ് നേതാവ് എൻഎം വിജയൻ്റെ കുടുംബം
- Published by:ASHLI
- news18-malayalam
Last Updated:
പ്രിയങ്ക ഗാന്ധി എംപി കാണാന്‍ തയ്യാറായില്ലെന്നും പാർട്ടി വാക്കു പാലിച്ചില്ലെന്നും കുടുംബം പറയുന്നു
ഞങ്ങൾ ജീവനൊടുക്കിയാൽ ഉത്തരവാദി ഐസി ബാലകൃഷ്ണൻ എംഎൽഎയെന്ന് വയനാട്ടിലെ മരിച്ച കോൺഗ്രസ് നേതാവ് എൻഎം വിജയൻ്റെ കുടുംബം. പ്രിയങ്ക ഗാന്ധി എംപി കാണാന്‍ തയ്യാറായില്ലെന്നും പാർട്ടി വാക്കു പാലിച്ചില്ലെന്നും കുടുംബം പറയുന്നു.
അച്ഛന്റെ വസ്തുക്കൾ എല്ലാം കുടുംബ സ്വത്ത് ആയിട്ട് കിട്ടിയതാണ്. അല്ലാതെ അച്ഛൻ പാർട്ടിയിൽ വന്നതിനു ശേഷം കൊടുത്തതല്ല. പ്രിയങ്ക ഗാന്ധിയെ നേരിട്ട് കണ്ട് നിവേദനം കൈമാറാനായാണ് എൻ എം വിജയന്റെ കുടുംബം സുൽത്താൻ ബത്തേരിയിലെത്തിയത്.
പ്രശ്നം എങ്ങനെ പരിഹരിക്കും എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്നും നിരവധി കാര്യങ്ങൾ ഇനിയും പറയാനുണ്ടെന്നും കുടുംബം പറഞ്ഞു. കോഴിക്കോട് വെച്ച് കോൺഗ്രസ് നേതാക്കൾ പറഞ്ഞ വാക്ക് പാലിച്ചില്ല. പത്തു ലക്ഷം രൂപയാണ് തന്നത്.
ബാക്കി ഇടപാട് തീർത്തിട്ടില്ലെന്നും ചെയ്തു തരാൻ കഴിയില്ലെങ്കിൽ അത് പറയാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാവണമെന്നും കുടുംബം. ജീവിത പ്രശ്നമാണ്. അച്ഛൻ പാർട്ടിയെ ആണ് ഏറ്റവും അധികം സ്നേഹിച്ചത്. പ്രിയങ്ക വീട്ടിൽ വന്നപ്പോൾ തന്ന വാക്ക് പാലിച്ചില്ലെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
May 04, 2025 10:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഞങ്ങളും ജീവനൊടുക്കിയാൽ ഉത്തരവാദി ഐസി ബാലകൃഷ്ണൻ എംഎൽഎയെന്ന് വയനാട്ടിലെ മരിച്ച കോൺഗ്രസ് നേതാവ് എൻഎം വിജയൻ്റെ കുടുംബം