സൗജന്യ രോഗനിർണ്ണയ ക്യാമ്പുമായി നാദാപുരം പഞ്ചായത്തിലെ ‘ജീവതാളം’ പദ്ധതി
Last Updated:
ക്യാമ്പിലെത്തുന്നവർക്ക് വൃക്കരോഗ നിർണ്ണയം, ഹീമോഗ്ലോബിൻ പരിശോധന, രക്തസമ്മർദ്ദം, പ്രമേഹം, ദന്ത പരിശോധന എന്നിവയെല്ലാം സൗജന്യമായി നൽകും.
കോഴിക്കോട് നാദാപുരം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 'ജീവതാളം' പദ്ധതിക്ക് തുടക്കമായി. നാദാപുരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകളുടെയും രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണവുമാണ് 'ജീവതാളം' പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. ക്യാമ്പിലെത്തുന്നവർക്ക് വൃക്കരോഗ നിർണ്ണയം, ഹീമോഗ്ലോബിൻ പരിശോധന, രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, കണ്ണ് പരിശോധന, ദന്ത പരിശോധന എന്നിവയെല്ലാം സൗജന്യമായി നൽകും.
ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തമാകാനും രോഗനിർണ്ണയം നേരത്തെ നടത്തി ചികിത്സ ആരംഭിക്കാനുമുള്ള ബോധവത്കരണവും യോഗ പരിശീലനം, സൂംബ ഡാൻസ് പോലുള്ള വ്യായാമമുറകളും ക്യാമ്പിനോടനുബന്ധിച്ച് നടക്കുന്നതാണ്. ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിലും വിവിധ ക്ലസ്റ്ററുകളിൽ ജീവതാളം ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. നാദാപുരം താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർക്കാണ് പദ്ധതിയുടെ ചുമതല.
'ജീവതാളം' പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി നിർവഹിച്ചു. ഹാരിസ് മാത്തോട്ടത്തിൽ, ഒ പി അബ്ദുല്ല, കെ കെ നൗഫൽ, സിദ്ദീഖ് കുപ്പേരി, ജെ എച്ച് ഐ സുബൈർ, സിന്ധു, ആശാവർക്കർ സുമിഷ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 08, 2025 3:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
സൗജന്യ രോഗനിർണ്ണയ ക്യാമ്പുമായി നാദാപുരം പഞ്ചായത്തിലെ ‘ജീവതാളം’ പദ്ധതി