മലപ്പുറത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിലേക്ക് മറിഞ്ഞ് അച്ഛനും മകനും മരിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇറക്കം ഇറങ്ങി വന്ന സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വീട്ടിലെ കിണറ്റിലേക്ക് പതിക്കുകയായിരുന്നു
മലപ്പുറം കാടാമ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് അച്ഛനും മകനും മരിച്ചു. മാറാക്കര സ്വദേശി ഹുസൈന്‍ (60), മകന്‍ ഫാരിസ് (30) എന്നിവരാണ് മരിച്ചത്. പെരുന്നാൾ ദിവസം രാവിലെ പത്തു മണിയോടെയാണ് അപകടം നടന്നത്. ഇറക്കം ഇറങ്ങി വന്ന സ്കൂട്ടറിന്റഎ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വീട്ടിലെ കിണറ്റിലേക്ക് പതിക്കുകയായിരുന്നു.
പെരുന്നാൾ ദിനം പള്ളിയിലും പോയി ബന്ധുക്കളെ സന്ദർശിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. മകനായ ഫാരിസായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. നിയന്തണം വിട്ട സ്കൂട്ടർ ആദ്യമം വീടിന്റെ മതിലിൽ ഇടിക്കുകയും ഉയർന്ന് പൊങ്ങി കിണറ്റിൽ പതിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഫയർഫോഴ്സെത്തിയാണ് സ്കൂട്ടർ പുറത്തെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
March 31, 2025 1:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിലേക്ക് മറിഞ്ഞ് അച്ഛനും മകനും മരിച്ചു