മകളുടെ വിവാഹത്തിനായി വീട്ടിൽ ഇറക്കിയ സാധനങ്ങൾ നീക്കുന്നതിനിടെ പിതാവ് വീടിനു മുന്നിൽ കാറിടിച്ച് മരിച്ചു

Last Updated:

ഈ മാസം 28-നായിരുന്നു മകൾ ശിഖയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കണ്ണൂർ: മകളുടെ വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെ കാറിടിച്ച് മരിച്ച് പിതാവ്. കണ്ണൂർ വന്നൂർമൊട്ടയിലെ പുതിയവീട്ടിൽ പി.വി.വത്സൻ ആശാരി (55) ആണ് മരണപ്പെട്ടത്.
മയ്യിലിൽ നിന്ന് ഇരിക്കൂറിലേക്ക് പോകുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് അപകടം നടന്നത്. ഈ മാസം 28-നായിരുന്നു മകൾ ശിഖയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.
വിവാഹ ഒരുക്കങ്ങൾക്കായി വീട്ടിൽ ഇറക്കിയ സാധനങ്ങൾ നീക്കാൻ അയൽവീട്ടിൽനിന്ന് ഉന്തുവണ്ടിയെടുത്ത് തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്.
സംസ്കാരം ഇന്ന്. ഭാര്യ പ്രീത. മക്കൾ: ശിഖ, ശ്വേത.
summary: Road Accident ​in kannu, A father in tragically died in a road accident while preparing for his daughter's wedding.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകളുടെ വിവാഹത്തിനായി വീട്ടിൽ ഇറക്കിയ സാധനങ്ങൾ നീക്കുന്നതിനിടെ പിതാവ് വീടിനു മുന്നിൽ കാറിടിച്ച് മരിച്ചു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement