• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM പ്രവർത്തകർക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്നമില്ല: കേരള രാഷ്ട്രീയത്തിൽ കെ എം മാണിയുടെ സ്ഥാനം നിഷേധിക്കാനാവില്ല; മന്ത്രി തോമസ് ഐസക്

CPM പ്രവർത്തകർക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്നമില്ല: കേരള രാഷ്ട്രീയത്തിൽ കെ എം മാണിയുടെ സ്ഥാനം നിഷേധിക്കാനാവില്ല; മന്ത്രി തോമസ് ഐസക്

''കെ എം മാണിക്ക് സ്മാരകം നിര്‍മിക്കുന്നതില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്നമില്ല. കെ എം മാണിക്ക് സ്മാരകം അനിവാര്യമാണ്. കേരളരാഷ്ട്രീയത്തില്‍ കെ.എം മാണിയുടെ സ്ഥാനം നിഷേധിക്കാനാവില്ല.''

കെഎം മാണി, ടി എം തോമസ് ഐസക്

കെഎം മാണി, ടി എം തോമസ് ഐസക്

  • Share this:
    കെ എം മാണിക്ക് സ്മാരകം നിര്‍മിക്കുന്നതില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്നമില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. കെ എം മാണിക്ക് സ്മാരകം അനിവാര്യമാണ്. കേരളരാഷ്ട്രീയത്തില്‍ കെ.എം മാണിയുടെ സ്ഥാനം നിഷേധിക്കാനാവില്ല. സിപിഎം അംഗീകരിക്കുന്നില്ലെങ്കിലും മാണിയെ ആദരിക്കുന്ന വലിയൊരുജനവിഭാഗം കേരളത്തിലുണ്ട്. സ്മാരകത്തിന് അഞ്ചുകോടി അനുവദിച്ചതില്‍ തെറ്റില്ലെന്നും അത് സര്‍ക്കാരിന്‍റെ ചുമതലയാണെന്നും തോമസ് ഐസക് പറഞ്ഞു.

    ''രാഷ്ട്രീയ വിമർശനങ്ങളൊക്കെയുണ്ടാകും. രൂക്ഷമായ വിമർശനങ്ങളൊക്കെയുണ്ടാകും. പക്ഷെ കെ എം മാണിക്ക് കേരള രാഷ്ട്രീയത്തിലുണ്ടായിരുന്ന സ്ഥാനം ആർക്കു നിഷേധിക്കാൻ പറ്റും. ഇനി സിപിഎം അംഗീകരിക്കുന്നില്ലെങ്കിൽ, കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ ആദരിക്കുന്ന വ്യക്തിത്വമല്ലേ. കേരളത്തിൽ ഏറ്റവും കൂടുതൽ‌ നാൾ ധനമന്ത്രിയായിട്ട് ഇരുന്ന ഒരാളല്ലേ. അപ്പോൾ നിശ്ചയമായിട്ടും അദ്ദേഹത്തെ ആദരിക്കുന്നവർ ഇങ്ങനെയൊരു കാര്യം ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോൾ, സർക്കാരിന്റെ ചുമതലയാണ് അവരെ സഹായിക്കുക എന്നത്. അങ്ങനെ എല്ലാ നേതാക്കന്മാർക്കും പറ്റില്ല. കെ എം മാണി സാർ എല്ലാ നേതാക്കളെയും പോലെയൊരു നേതാവല്ല. കേരളത്തിലെ ഏറ്റവും സമുന്നതരായ നേതാക്കളിൽ ഒരാളാണ്. അതിൽ ഒരു തെറ്റുമില്ല. സിപിഎം പ്രവർത്തകർക്ക് ആർക്കെങ്കിലും പ്രയാസമുണ്ടെങ്കിലും കുഴപ്പമില്ല. ഇതുവേണം. ഇത് അർഹിക്കുന്നുണ്ട്. അങ്ങനെയല്ലേ, കെ കരുണാകരന് ഫൗണ്ടേഷനുണ്ട്, ഇഎംഎസിനുണ്ട്, എകെജിക്കുണ്ട്. സിപിഎംകാർ മാണിക്ക് ആദരവ് കൊടുക്കണമെന്നില്ല. പക്ഷേ അദ്ദേഹത്തെ ആദരിക്കുന്ന വലിയൊരു വിഭാഗമില്ലേ. അതിനോട് ബഹുമാനം വേണം''- മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

    Also Read- സുപ്രീം കോടതി ഉത്തരവ് കിട്ടിയാലുടൻ പന്തളത്തേക്ക് പോകുമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ
    Published by:Rajesh V
    First published: