കണ്ണൂരിൽ കളിക്കുന്നതിനിടെ വയറിൽ നിന്ന് ഷോക്കേറ്റ് അഞ്ചുവയസുകാരൻ മരിച്ചു

Last Updated:

കുട്ടി ഗ്രിൽസിന്​ മുകളിലേക്ക്​ പിടിച്ചു കയറുന്നതിനിടെ വയറിൽ നിന്ന്​ ഷോക്കേറ്റതാകമെന്നാണ് നിഗമനം

സി മുഹിയുദ്ദീൻ
സി മുഹിയുദ്ദീൻ
കണ്ണൂർ മട്ടന്നൂരിൽ കളിക്കുന്നതിനിടെ ഷോ​ക്കേറ്റ്​ അഞ്ചുവയസുകാരൻ മരിച്ചു. കോളാരി കുംഭംമൂല അൽ മുബാറക്കിലെ ഉസ്മാൻ മദനിയുടെയും ആയിഷയുടെയും മകൻ സി മുഹിയുദ്ദീൻ ആണ്​ മരിച്ചത്​. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ വീട്ടിൽ വെച്ചായിരുന്നു സംഭവം.
വരാന്തയിലെ ഗ്രിൽസിൽ സ്ഥാപിച്ചിരുന്ന മിനിയേച്ചർ ലൈറ്റിന്‍റെ വയറിൽ നിന്നാണ്​ ഷോക്കേറ്റത്. കുട്ടി ഗ്രിൽസിന്​ മുകളിലേക്ക്​ പിടിച്ചു കയറുന്നതിനിടെ വയറിൽ നിന്ന്​ ഷോക്കേറ്റതാകമെന്നാണ് നിഗമനം.
ഉടനെ മട്ടന്നൂരിലെ സ്വകര്യാശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം ​കൂത്തുപറമ്പ്​ ഗവ. ആശുപത്രിയിലേക്ക്​ കൊണ്ടുപോയെങ്കിലും വഴിമധ്യേ കുട്ടി മരിക്കുകയായിരിന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ കളിക്കുന്നതിനിടെ വയറിൽ നിന്ന് ഷോക്കേറ്റ് അഞ്ചുവയസുകാരൻ മരിച്ചു
Next Article
advertisement
Diwali Holiday| ദീപാവലിക്ക് കാലിഫോർണിയയിൽ ഔദ്യോഗിക അവധി; ഇങ്ങനെ ചെയ്യുന്ന മൂന്നാമത്തെ യുഎസ് സ്റ്റേറ്റ്
Diwali Holiday| ദീപാവലിക്ക് കാലിഫോർണിയയിൽ ഔദ്യോഗിക അവധി; ഇങ്ങനെ ചെയ്യുന്ന മൂന്നാമത്തെ യുഎസ് സ്റ്റേറ്റ്
  • കാലിഫോർണിയ ദീപാവലിക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ച മൂന്നാമത്തെ യുഎസ് സംസ്ഥാനം

  • ഗവർണർ ഗാവിൻ ന്യൂസോം ഒപ്പുവെച്ച ബിൽ 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും

  • പെൻസിൽവാനിയ, കണക്റ്റിക്കട്ട് എന്നിവയ്ക്ക് ശേഷം കാലിഫോർണിയ ദീപാവലി അവധി പ്രഖ്യാപിച്ചു

View All
advertisement