മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലടക്കം 17 ഇടത്ത് ഇഡി പരിശോധന
- Published by:Rajesh V
- news18-malayalam
Last Updated:
മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചാക്കലക്കൽ തുടങ്ങിയ സിനിമാ താരങ്ങളുടെയും മറ്റ് ചില വാഹന ഉടമകളുടെയും ഓട്ടോ വർക്ക്‌ഷോപ്പുകളുടെയും വ്യാപാരികളുടെയും എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ എന്നിവിടങ്ങളിലെ വസതികളിലും സ്ഥാപനങ്ങളിലുമായി 17 സ്ഥലങ്ങളിലാണ് പരിശോധന
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീടുകളിലടക്കം കേരളത്തിലും തമിഴ്നാട്ടിലുമായി 17 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന് പിന്നാലെയാണ് ഇപ്പോള്‍ ഇഡി പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചാക്കലക്കൽ തുടങ്ങിയ സിനിമാ താരങ്ങളുടെയും മറ്റ് ചില വാഹന ഉടമകളുടെയും ഓട്ടോ വർക്ക്‌ഷോപ്പുകളുടെയും വ്യാപാരികളുടെയും എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ എന്നിവിടങ്ങളിലെ വസതികളിലും സ്ഥാപനങ്ങളിലുമായി 17 സ്ഥലങ്ങളിലാണ് പരിശോധന.
ലാൻഡ് ക്രൂയിസർ, ഡിഫെൻഡർ, മസെരാട്ടി തുടങ്ങിയ ആഡംബര കാറുകൾ ഇന്ത്യ-ഭൂട്ടാൻ, നേപ്പാൾ വഴികളിലൂടെ അനധികൃതമായി ഇറക്കുമതി ചെയ്യുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ഒരു സിൻഡിക്കേറ്റിനെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഇ ഡി അധികൃതർ പറഞ്ഞു.
കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ഒരു സംഘം ഇന്ത്യൻ ആർമി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയിൽ നിന്നുള്ള വ്യാജ രേഖകളും അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തട്ടിപ്പിലൂടെയുള്ള ആർടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചാണ് വാഹനങ്ങൾ കടത്തിയത്. ഈ വാഹനങ്ങൾ പിന്നീട് സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള സമ്പന്നരായ വ്യക്തികൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുകയായിരുന്നു.
advertisement
അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല വഴിയുള്ള അതിർത്തി കടന്നുള്ള പണമിടപാടുകളും ഉൾപ്പെടെ, ഫെമ നിയമം 3,4,8 സെക്ഷന്റെ ലംഘനങ്ങൾ ഒറ്റനോട്ടത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ആരംഭിച്ചതെന്ന് ഇ ഡി വ്യക്തമാക്കി. പണത്തിന്റെ ഉറവിടം, ഗുണഭോക്താക്കളുടെ ശൃംഖല, വിദേശനാണ്യ കൈമാറ്റം എന്നിവ കണ്ടെത്താനായി കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.
നേരത്തെ ഓപ്പേറൻ നുംഖോറിൽ കസ്റ്റംസ് കേസെടുത്തിരുന്നു. വാഹനങ്ങളടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വാഹനക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന സൂചനകളെ തുടര്‍ന്നാണ് ഇ ഡി റെയ്ത്. ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നേരത്തെ മൂവരുടെയും വീട്ടിൽ റെയ്ഡ് സംഘടിപ്പിച്ചിരുന്നു. തുടർന്ന് ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിൽ ഡിഫൻഡർ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ദുൽഖർ ഹൈ ക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ദുല്‍ഖര്‍ സല്‍മാനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി പരിശോധന.
advertisement
Summary: ED Raids 17 Locations in Kerala and Tamil Nadu, Including Residences of Mammootty, Dulquer Salmaan, and Prithviraj, in Connection with Bhutan Vehicle Smuggling Case. The Enforcement Directorate (ED) raid comes after the Customs Department's 'Operation Numkhor', which was conducted to trace vehicles illegally brought into India from Bhutan. The ED conducted searches at 17 locations including the residences and establishments of film stars like Mammootty, Prithviraj, Dulquer Salmaan, and Amith Chackalakal, as well as certain vehicle owners, auto workshops, and traders in Ernakulam, Thrissur, Kozhikode, Malappuram, Kottayam, and Coimbatore.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 08, 2025 8:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലടക്കം 17 ഇടത്ത് ഇഡി പരിശോധന