പത്തനംതിട്ടയിൽ മഴപ്പെയ്ത്തിനിടെ റബർതോട്ടത്തിൽ 'പാൽ പ്രളയം'
- Published by:Rajesh V
- news18-malayalam
Last Updated:
ഇരവിപേരൂർ പഞ്ചായത്ത് 13ാം വാർഡിൽ ചെങ്ങാമൺ കോളനിക്ക് സമീപം റബർ തോട്ടത്തിലാണ് സംഭവം
പത്തനംതിട്ട ഇരവിപേരൂരിൽ മഴയ്ക്കിടെ റബർതോട്ടത്തിൽ 'പാൽ പ്രളയം'. പാൽ സംഭരിച്ചിരുന്ന വീപ്പകളിലെ പാൽ ചരിച്ചുകളഞ്ഞശേഷം സാമൂഹിക വിരുദ്ധർ കടത്തിക്കൊണ്ടുപോവുകയും ആക്രിക്കടയിലെത്തിച്ച് വിൽക്കുകയുമായിരുന്നു. തോട്ടത്തിൽ നിറഞ്ഞ മഴവെള്ളത്തിൽ പാൽകൂടി കലർന്നതോടെ വെള്ളനിറത്തിലായി.
ഇരവിപേരൂർ പഞ്ചായത്ത് 13ാം വാർഡിൽ ചെങ്ങാമൺ കോളനിക്ക് സമീപം റബർ തോട്ടത്തിലാണ് സംഭവം.
വള്ളംകുളം ഹരി നിവാസിൽ ഹരികുമാറിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ ഇന്നലെയായിരുന്നു സംഭവം. ഈ ഭാഗത്ത് വെള്ളം കയറിയതോടെ റബർ പാൽ സംഭരിച്ചിരുന്ന വീപ്പകളിൽ ചിലത് ചരിയുകയും ചെയ്തിരുന്നു. ഉടമ ഇതറിഞ്ഞ് എത്തിയപ്പോഴേക്കും വീപ്പകളെല്ലാം സംഘം കടത്തിയിരുന്നു.
റബർ പാൽ കട്ടിയാകാതിരിക്കാൻ വീപ്പയ്ക്കുള്ളിൽ നേർപ്പിച്ച ആസിഡ് ഒഴിച്ചിരുന്നു. ഇതിനാൽ കമിഴ്ത്തിക്കളഞ്ഞ പാൽ വെള്ളത്തോടൊപ്പം ചേർന്ന് ഒഴുകുകയാണ്. അടുത്തുള്ള ചെങ്ങാമൺ കോളനിയിലേക്ക് ഇത് ഒഴുകി എത്തുന്നതായും പരാതിയുണ്ട്. തോട്ടം ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നു പേരാണ് വീപ്പ കടത്തിയ സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
advertisement
പൊതുസ്ഥലങ്ങളില്‍ മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നേരിയ തോതിവ്‍ ഉയരുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. ആറുമാസത്തേക്കാണ് മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കിയിരിക്കുന്നത്. പൊതുഇടങ്ങളിലും ജോലിസ്ഥലത്തും വാഹനങ്ങളിലും മാസ്കിന്‍റെ ഉപയോഗം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സിനിമ തിയേറ്റര്‍ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും വിവിധ ചടങ്ങുകളുടെ സംഘാടകരും ഇവിടങ്ങളില്‍ എത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്. ഇന്നലെ 1,113 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 06, 2022 2:09 PM IST