Oommen Chandy | പത്താം നാളും ആളൊഴിയാതെ ഉമ്മൻചാണ്ടിയുടെ കല്ലറ

Last Updated:

പ്രത്യേക ബാരിക്കേടുകൾ അടക്കം ക്രമീകരിച്ചാണ് പള്ളി അധികൃതർ തിരക്ക് നിയന്ത്രിക്കുന്നത്.

കോട്ടയം:  ഉമ്മൻചാണ്ടി എന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രി അന്തരിച്ചു പത്താം നാളും അദ്ദേഹത്തോടുള്ള ജനങ്ങളുടെ സ്നേഹം തുടരുന്ന കാഴ്ചയാണ് പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. മരണാനന്തര ചടങ്ങിന്റെ ഭാഗമായുള്ള പ്രത്യേക കുർബാനയും ധൂപ പ്രാർത്ഥനയും മരണത്തിന്റെ ഒമ്പതാം നാളായ ഇന്നലെയാണ് പള്ളിയിൽ നടന്നത്. ഇതിനുശേഷവും ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലേക്കുള്ള ജനപ്രവാഹം കുറയുന്നില്ല.
രാവിലെ പള്ളിയിൽ എത്തുന്നവരെ കൂടാതെ നിരവധി പേരാണ് കല്ലറയിൽ എത്തിയ പ്രാർത്ഥന നടത്തുന്നത്. പലരും പുഷ്പചക്രങ്ങളുമായാണ് ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നത്. പ്രത്യേക ബാരിക്കേടുകൾ അടക്കം ക്രമീകരിച്ചാണ് പള്ളി അധികൃതർ തിരക്ക് നിയന്ത്രിക്കുന്നത്.
സംസ്കാരത്തിന് മുന്‍പ് പുതുപ്പള്ളിയിൽ നിരവധി ആളുകൾക്ക് ഉമ്മൻചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കാന്‍ സാധിച്ചിരുന്നില്ല . പലരും ഏറെ രോഷത്തോടെ അന്ന് തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു. പ്രിയനേതാവിന്‍റെ ഭൗതികശരീരം ഒരു നോക്കു കാണാൻ കഴിയാതെ വന്ന പലരും തൊട്ടടുത്ത ദിവസം രാവിലെ മുതൽ കല്ലറയിൽ എത്തി തുടങ്ങി. എന്നാൽ പിന്നീട് സാഹചര്യം വീണ്ടും മാറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ എത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
advertisement
പ്രമുഖരായ നിരവധിപേർ ഉമ്മന്‍ചാണ്ടി അന്തരിച്ച ശേഷമുള്ള ആദ്യ ഞായറാഴ്ച പുതുപ്പള്ളി പള്ളിയിൽ എത്തിയിരുന്നു. മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരും കല്ലറയിലെത്തിയിരുന്നു. മരണശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് നടന്ന ഇന്നലെയും നിരവധി പേരാണ് പള്ളിയിലെത്തിയത്.
ഉമ്മൻചാണ്ടിയുടെ ബന്ധുക്കളെ നേരിട്ട് കണ്ടു ആശ്വസിപ്പിക്കാൻ യാക്കോബായ സഭയുടെ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഇന്നലെ പുതുപ്പള്ളിയിൽ എത്തിയിരുന്നു. ഏറെക്കാലമായി ആരോഗ്യ പ്രശ്നങ്ങൾ തുടർന്ന് വിശ്രമത്തിൽ ആയിരുന്ന ശ്രേഷ്ഠ ബാവ മറ്റ് അഞ്ച് മെത്രാപ്പോലീത്തമാർക്ക് ഒപ്പമാണ് ഇന്നലെ ഉമ്മൻചാണ്ടിയുടെ പത്നിയും മകനും ഉൾപ്പെടെയുള്ളവരെ ആശ്വസിപ്പിക്കാൻ എത്തിയത്. ഉമ്മൻചാണ്ടിയുടെ സഹോദരിയുടെ വീട്ടിലെത്തിയാണ് ഇവർ കണ്ടത്.
advertisement
ജനത്തിരക്ക് തുടരുന്നതോടെ ഉമ്മന്‍ ചാണ്ടിയുടെ മക്കളായ മറിയാ ഉമ്മനും ചാണ്ടിയും ഉമ്മനും പള്ളിയിൽ തന്നെ തുടരുകയാണ്. വിവിധ അനുശോചന പരിപാടികൾക്കായി ചാണ്ടി ഉമ്മൻ പുറത്തുപോകുമ്പോൾ മറിയ ആണ് പള്ളിയിൽ തുടരുന്നത്. ഇന്നലെ  നടന്‍ ജയറാം ഉൾപ്പെടെ എത്തി കല്ലറ സന്ദർശിച്ചിരുന്നു. ഉമ്മൻചാണ്ടിക്ക് ആത്മീയ പദവി നൽകണം എന്ന് അഭിപ്രായം ഓർത്തഡോക്സ് സഭയ്ക്കുള്ളിൽ ഉണ്ട്. പള്ളിയിലെ കുടുംബ കല്ലറയ്ക്ക് പുറത്ത് പ്രത്യേക സ്ഥലം തന്നെ അനുവദിച്ചത് പ്രാർത്ഥനയ്ക്ക് എത്തുന്നവർക്കും സൗകര്യമായി. ഏതായാലും ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവ് ജീവിച്ചിരുന്ന കാലത്ത് ആളുകൾ പ്രകടമാക്കിയതിൽ കൂടുതൽ സ്നേഹമാണ് മരിച്ച ശേഷം അദ്ദേഹത്തിന്റെ കല്ലറയിൽ കാണുന്നത്.
advertisement
ഉമ്മൻചാണ്ടിയുമായി വ്യക്തിപരമായി അടുപ്പമുള്ളവരാണ് വരുന്നതിൽ ഏറെയും. ഇത്രയധികം ജനങ്ങളുമായി അദ്ദേഹം ആത്മബന്ധം പുലര്‍ത്തിയിരുന്നു എന്നതിന്റെ തെളിവ് കൂടിയാണ് പുതുപ്പള്ളിയിലെ ഈ തിരക്ക് സൂചിപ്പിക്കുന്നത്. ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് ജനങ്ങളുടെ വലിയ പ്രവാഹം ഉണ്ട് എന്ന വാർത്തകൾ കണ്ടതോടെ കല്ലറ കാണുന്നതിനുള്ള കൗതുകത്തോടെയും ആളുകൾ എത്തുന്നുണ്ട്. ഇനി മരണത്തിന്റെ നാല്പതാം നാളാണ് പ്രധാനപ്പെട്ട ചടങ്ങുകൾ പുതുപ്പള്ളി പള്ളിയിൽ നടക്കുക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Oommen Chandy | പത്താം നാളും ആളൊഴിയാതെ ഉമ്മൻചാണ്ടിയുടെ കല്ലറ
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement