Food Poisoning | വയനാട്ടില്‍ ഭക്ഷ്യവിഷബാധ; 15 വിനോദ സഞ്ചാരികള്‍ ആശുപത്രിയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
തിരുവനന്തപുരത്ത് നിന്ന് വയനാട്ടില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
കല്‍പറ്റ: വയനാട്ടില്‍(Wayanad) ഭക്ഷ്യവിഷബാധയേറ്റ്(Food Poison) 15 വിനോദ സഞ്ചാരികള്‍ ആശുപത്രിയില്‍(Hospitalised). തിരുവനന്തപുരത്ത് നിന്ന് വയനാട്ടില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കല്‍പറ്റയ്ക്കു സമീപം കമ്പളക്കാട്ടെ ഹോട്ടലില്‍നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
23 അംഗ വിനോദ സഞ്ചാരി സംഘത്തില്‍ 18 പേര്‍ക്ക് അസ്വസ്ഥത ഉണ്ടായി. നാല് പേര്‍ക്ക് അവശത അനുഭവപ്പെട്ടു. വയനാട്ടില്‍നിന്നു തിരികെ പോകും വഴിയാണ് വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.
Student | പഠിക്കാനായി മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് വിദ്യാര്‍ഥിനി മരിച്ചു
കൊല്ലം: മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ വിദ്യാര്‍ഥിനി മരിച്ചു(Death). കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകള്‍ മിയ (17) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
advertisement
കറന്റ് പോയതിനെ തുടര്‍ന്ന് മെഴുകുതിരി കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് പാവാടയില്‍ തീപിടിച്ചത്. ഏപ്രില്‍ 14നായിരുന്നു സംഭവം. മിയ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ടിന്നര്‍ തുടച്ച് മാറ്റിവച്ചിരുന്ന വസ്ത്രമാണ് പെണ്‍കുട്ടി ധരിച്ചതെന്നാണ് വിവരം. ഇതാണ് പെട്ടെന്ന് ദേഹത്ത് തീപിടിക്കാന്‍ കാരണമായതെന്ന് പറയുന്നു.
മൈനാഗപ്പള്ളി റെയില്‍വേ ഗേറ്റ് ജീവനക്കാരിയായിരുന്ന മാതാവ് ലീന ഡ്യൂട്ടിയിലായിരുന്നു. മിയയുടെ കരച്ചില്‍ കേട്ടെത്തിയ പരിസരവാസികള്‍ ഉടന്‍ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 03, 2022 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Food Poisoning | വയനാട്ടില്‍ ഭക്ഷ്യവിഷബാധ; 15 വിനോദ സഞ്ചാരികള്‍ ആശുപത്രിയില്‍