• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sandalwood smuggling | കൊച്ചിയിൽ 100 കിലോയോളം ചന്ദനം പിടിച്ച കേസ്; അന്വേഷണം വിപുലമാക്കാൻ വനം വകുപ്പ്

Sandalwood smuggling | കൊച്ചിയിൽ 100 കിലോയോളം ചന്ദനം പിടിച്ച കേസ്; അന്വേഷണം വിപുലമാക്കാൻ വനം വകുപ്പ്

കൊച്ചിയിൽ പനമ്പള്ളി നഗറിലെ വീട്ടിൽ നിന്നാണ് 92 കിലോ ചന്ദനം പിടികൂടിയത്

  • Share this:
    കൊച്ചി: കൊച്ചിയിൽ 100 കിലോയോളം ചന്ദനം പിടിച്ച കേസിൽ (sandalwood seized) അന്വേഷണം വിപുലമാക്കാൻ വനം വകുപ്പ് (Forest department). ചന്ദനം വാങ്ങാൻ എത്തിയവരുടെ ബന്ധങ്ങൾ അന്വേഷിക്കാനാണ് തീരുമാനം. നിലവിൽ പിടിയിലായവർക്ക് പിറകിൽ വൻ റാക്കറ്റ് ഉണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. വാങ്ങാൻ എത്തിയവർ ബിനാമികൾ ആണെന്നാണ് കരുതുന്നത്. ഇവർക്ക് മുഴുവൻ തുകയും ഇടപാടുകാർ കൈമാറിയിരുന്നില്ല എന്നാണ് വിവരം. ചന്ദനത്തടികൾ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം അഡ്വാൻസ് തുക നൽകി കച്ചവടം ഉറപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ വനം വകുപ്പിന്റെ ഇടപെടൽ നീക്കങ്ങൾ പൊളിച്ചു.

    കൊച്ചിയിൽ പനമ്പള്ളി നഗറിലെ വീട്ടിൽ നിന്നാണ് 92 കിലോ ചന്ദനം പിടികൂടിയത്. സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായി. വില്പനക്കായി എത്തിച്ച ചന്ദനമാണ് വനംവകുപ്പ് ഫ്ലൈയിങ് സ്ക്വാഡ് പിടൂകുടിയത്.

    ഇന്റലിജൻസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്. 92 കിലോ ചന്ദനം ചെറിയ കഷണങ്ങളാക്കി മുറിച്ചാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. 30 ലക്ഷത്തിലേറെ രൂപ വിപണിയിൽ വില വരും. ചന്ദനം തൂക്കി വിൽക്കുന്നതിനുള്ള ഉപകരണങ്ങളും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.

    ഇടുക്കിയിൽ നിന്നാണ് ചന്ദനം വില്പനക്കായി കൊച്ചിയിൽ എത്തിച്ചത്. മരപ്പണിക്കാരെന്നു ധരിപ്പിച്ചാണ് പനമ്പള്ളി നഗറിൽ പ്രതികൾ വീട് വാടകയ്ക്കെടുത്ത് ചന്ദന കച്ചവടം നടത്തിയത്. തൊടുപുഴ സ്വദേശി സാജു സെബാസ്റ്റ്യൻ, അടിമാലി സ്വദേശികളായ നിഷാദ്, കെ.ജി. സാജൻ, റോയ്, കോഴിക്കോട് സ്വദേശി സിനു തോമസ് എന്നിവരാണ് പിടിയിലായത്.

    ഇടുക്കിയിലെ സ്വകാര്യ മേഖലയിൽ നിന്നാണ് ചന്ദനം എത്തിച്ചത് എന്നാണ് പ്രതികളുടെ മൊഴി. എന്നാൽ പ്രതികൾ വനമേഖലയിൽ നിന്നാണോ ചന്ദനം കടത്തിയതെന്നും കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും വനംവകുപ്പ് പരിശോധിക്കുന്നുണ്ട്.

    റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഉദയൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജോഷി, ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാർ ജാഫർ, രജീഷ്, സുബീഷ്, ലിബിൻ, സുനിത് നായർ, ലേഡി ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജീതു എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.

    Summary: Forest department to intensify probe into seizing sandalwood from a Kochi home. It is decided to reach out to various connections. The investigation team concluded that there was a big racket behind those currently arrested. It is learned that the full amount was not handed over to them by the customers. The decision was made to inspect the sandalwood and confirm the sale by paying an advance. However, the intervention of the forest department thwarted the moves
    Published by:user_57
    First published: