ആറു ട്രെയിനുകളിൽ നാലെണ്ണം കേരളത്തിന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗർകോവിൽ-മംഗളൂരു, ഗുരുവായൂർ-തൃശൂർ പാസഞ്ചർ എന്നിവയാണ് കേരളത്തിന് ലഭിക്കുക
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച തിരുവനന്തപുരത്ത് എത്തുമെന്ന് വിവരം. ഈ സന്ദർശനത്തിനിടെ 6 പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. 4 എണ്ണം കേരളത്തിനും 2 എണ്ണം തമിഴ്‌നാടിനുമാണ്. തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗർകോവിൽ-മംഗളൂരു, ഗുരുവായൂർ-തൃശൂർ പാസഞ്ചർ എന്നിവയാണ് കേരളത്തിന് ലഭിക്കുക.
നാഗർകോവിൽ-ചർലാപ്പള്ളി, കോയമ്പത്തൂർ-ധൻബാദ് അമൃത് ഭാരത് എന്നിവയാണു തമിഴ്‌നാടിനു ലഭിക്കുക. ഷൊർണൂർ-നിലമ്പൂർ പാത വൈദ്യുതീകരണം, ചെന്നൈ ബീച്ച്-ചെന്നൈ എഗ്‌മൂർ നാലാം പാത എന്നിവയുടെ സമർപ്പണവും നടക്കും. ദക്ഷിണ റെയിൽവേയിൽ അമൃത് ഭാരത് പദ്ധതിയിൽ വികസിപ്പിച്ച 11 സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമ ന്ത്രി നിർവഹിക്കും.
കേരളത്തിൽ കുറ്റിപ്പുറം, ചങ്ങനാശേരി, ഷൊർണൂർ സ്റ്റേഷനുകൾ ഇതിൽ ഉൾപ്പെടും. മൊത്തം 529 കോടി രൂപയുടെ പദ്ധതികളുടെ സമർപ്പണമാണു നടക്കുക. ഗുരുവായൂർ- തൃശൂർ പാസഞ്ചർ ദിവസവും സർവീസ് നടത്തും. വൈകിട്ട് 6.10ന് ഗുരുവായൂരിൽ നിന്നു പുറപ്പെട്ട് 6.50ന് തൃശൂരിലെത്തും. തൃശൂരിൽ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് 8.45ന് ഗുരുവായൂരിലെത്തും. അമൃത്ഭാരത് ട്രെയിനുകൾ പ്രതിവാര സർവീസാണ്.
advertisement
Summary: Prime Minister Narendra Modi is expected to arrive in Thiruvananthapuram next week. During this visit, he will flag off six new train services, out of which four are for Kerala and two for Tamil Nadu. The new services allocated to Kerala include the Thiruvananthapuram–Tambaram, Thiruvananthapuram–Hyderabad, Nagercoil–Mangaluru, and the Guruvayur–Thrissur Passenger trains.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 16, 2026 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആറു ട്രെയിനുകളിൽ നാലെണ്ണം കേരളത്തിന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും







