അവര്‍ കടയിൽ നിന്ന് വാങ്ങിയ മിഠായിയുടെ മധുരം നുണഞ്ഞ് കളിചിരിയോടെ നടന്നുപോകവെ മരണമെത്തി ലോറിയുടെ രൂപത്തിൽ
Last Updated:
ഇന്നത്തെ ഹിന്ദി പരീക്ഷയുടെ ടെൻഷനെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് അഞ്ചുപേരും വീട്ടിലേക്ക് നടന്നത്. ഇടയ്ക്ക് കടയിൽ നിന്ന് മിഠായി വാങ്ങികഴിച്ചാണ് കളിചിരിയുമായി അവർ നടന്നുനീങ്ങിയത്.
പാലക്കാട്: ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞ് വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് റോഡരികിലൂടെ നടന്നുപോകവെയാണ് മരണത്തിന്റെ രൂപത്തിൽ ആ ലോറി പാഞ്ഞെത്തിയത്. അപകടത്തിൽ നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ എസ് ആയിഷ എന്നിവർ മരിച്ചപ്പോൾ അജ്ന ഷെറിൻ മാത്രം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മറ്റുള്ളവരുടെ ദേഹത്തേക്കാണ് വലിയ സിമന്റ് ലോഡുമായെത്തിയ ലോറി മറിഞ്ഞത്.
കരിമ്പ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞ് മടങ്ങിയതിരുന്നു അഞ്ചുപേരും. ഇന്നത്തെ ഹിന്ദി പരീക്ഷയുടെ ടെൻഷനെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് അഞ്ചുപേരും വീട്ടിലേക്ക് നടന്നത്. ഇടയ്ക്ക് കടയിൽ നിന്ന് മിഠായി വാങ്ങികഴിച്ചാണ് കളിചിരിയുമായി അവർ നടന്നുനീങ്ങിയത്. ഇതിനിടെയാണ് ദുരന്തം സംഭവിച്ചത്.
നിദയുടെ നനഞ്ഞ കുട ബാഗിൽ വക്കാൻ ഇടമില്ലെന്ന് പറഞ്ഞ് അജ്നയെ ഏൽപ്പിച്ചിരുന്നു. ഇതുകണ്ട റിദ റൈറ്റിങ് ബോർഡ് കൂടി ഏൽപ്പിച്ചു. അജ്നയുടെ ഒരു പെൻസിൽ ബോക്സ് റിദയുടെ ബാഗിലുണ്ടായിരുന്നു. അതു വീട്ടിലെത്തിയിട്ട് തരാമെന്ന് പറഞ്ഞു. പക്ഷേ നാലുപേരെയും മരണം കവർന്നിരുന്നു.
advertisement
രക്ഷപ്പെട്ട അജ്ന ഷെറിൻ കുറച്ചു പുറകിലായിരുന്നു. ലോറി തട്ടി അജ്ന താഴെ കുഴിയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടുമ്പോൾ അജ്ന വിറച്ചുനില്‍ക്കുകയായിരുന്നു.
ആയിഷ 8 ഇ ഡിവിഷനിലും മറ്റുനാലുപേർ ഡി ഡിവിഷനിലുമായിരുന്നു. ദിവസവും ഇവർ ഒരുമിച്ചായിരുന്നു പോയിവന്നിരുന്നത്. ഇർഫാനയെ ദന്തഡോക്ടറെ കാണിക്കാൻ ഉമ്മ ഫാരിസ പനയമ്പാടത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇർഫാന ഉമ്മയെ കണ്ട നിമിഷത്തിലാണ് ലോറി വന്നിടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
December 13, 2024 1:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അവര്‍ കടയിൽ നിന്ന് വാങ്ങിയ മിഠായിയുടെ മധുരം നുണഞ്ഞ് കളിചിരിയോടെ നടന്നുപോകവെ മരണമെത്തി ലോറിയുടെ രൂപത്തിൽ