ഇന്ധനവില വര്‍ദ്ധന; സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നവംബര്‍ 9 സമരത്തിലേക്ക്

Last Updated:

ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍(private bus) സമരത്തിലേക്ക്.(bus strike in Kerala) ഇദ്ധനവില വര്‍ധിക്കുന്ന(Fuelprice hike) സാഹചര്യത്തില്‍ സംസ്ഥാനത്തെ യാത്ര നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.നവംബര്‍ 9 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
അല്ലെങ്കില്‍ നികുതി ഇളവ് നല്‍കണമെന്നാണ് ആവശ്യം.
വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് 6 രൂപയാക്കാനും, നികുതിയിളവ് നല്‍കാനും തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് വില കൂടി. ഇന്‍ഷുറന്‍സ് തുകയും വര്‍ധിച്ചിട്ടുണ്ട്.
ഇതെല്ലാം കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്ന ശിപാര്‍ശ അടിയന്തരമായി നടപ്പാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. അതേ സമയം, നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് പല വട്ടം സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടാകാതായതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തി വെക്കാന്‍ ആലോചിക്കുന്നത്.ഇതു സംബന്ധിച്ച് ബസ്സ് ഉടമകള്‍ ഗതാഗത മന്ത്രിക്ക് നോട്ടിസ് നല്‍കി.
advertisement
KSRTC| എല്ലാ വിദ്യാർഥികൾക്കും കൺസഷൻ നൽകാനാകില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു; 650 ബസുകൾ കൂടി നിരത്തിലിറക്കും
കെഎസ്ആ‍ർടിസി ബസ് (KSRTC Bus) കുറവുള്ള മേഖലകളിൽ എല്ലാ വിദ്യാർഥികൾക്കും കൺസഷൻ (Concession) നൽകാനാവില്ലെന്ന്  ഗതാഗത മന്ത്രി ആന്റണി രാജു (Transport Minister Antony Raju) നിയമസഭയിൽ പറഞ്ഞു. സ്വകാര്യ  സ്കൂളുകൾക്കും (Private Schools) കെഎസ്ആർടിസി സർവീസ് നടത്തും. സ്കൂൾ തുറക്കുന്നതോടെ അധികമായി 650 ബസുകൾകൂടി കെഎസ്ആർടിസി നിരത്തിലിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂൾ തുറന്നാലും സംസ്ഥാനത്തെ മൂന്നിൽ രണ്ടു വിദ്യാർഥികൾക്കു മാത്രമേ സ്കൂളുകളിൽ എത്താനാവുകയുള്ളൂ. അവർക്ക് സ്കൂളുകളിലെത്താനുള്ള സൗകര്യം നിലവിൽ ഒരുക്കിയിട്ടുണ്ട്. ആശങ്കകൾക്ക് ഇടമില്ലെന്നും മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു. കെഎസ്ആർടിസി ബസിന്റെ ശേഷിയുടെ 25 ശതമാനം വിദ്യാർഥികൾക്കായി നീക്കിവെക്കും.
advertisement
കെഎസ്ആർടിസി ബസുകൾ കുറവുള്ള  മേഖലകളിൽ പ്രിൻസിപ്പലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ 25 ശതമാനം വിദ്യാർഥികൾക്കു മാത്രമായിരിക്കും കൺസഷൻ. ഇത് പ്രിൻസിപ്പലിന്റെ ശുപാർശയ്ക്ക് അനുസരിച്ച് നൽകും. എല്ലാവർക്കും കൺസഷൻ നൽകിയാൽ പിന്നെ കൺസഷൻ മാത്രമെ കാണുകയുള്ളൂ ബസ് കാണില്ലെന്നും മന്ത്രി പറഞ്ഞു.
ആയിരം സ്വകാര്യ സ്കൂളുകളിൽ നിന്നും കെഎസ്ആർടിസി സർവീസിനായി അപേക്ഷ ലഭിച്ചിട്ടുണ്ട്. സ്കൂൾ ബസുകൾക്ക് രണ്ടുവർഷത്തെ നികുതി ഒഴിവാക്കിയുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.
Also Read- മോന്‍സനുമായുള്ള കൂടിക്കാഴ്ച; ഡിജിപി അനില്‍കാന്തിന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
കോവിഡ്  കാലത്തെ വിദ്യാർഥികളുടെ യാത്രയ്ക്ക് മോട്ടോർ വാഹന വകുപ്പ് പ്രൊട്ടോകോൾ തയ്യാറാക്കി കഴിഞ്ഞു. സ്കൂൾ വാഹനങ്ങളുടെ യാന്ത്രിക ക്ഷമത ഉറപ്പ് വരുത്താൻ നിർദേശം നൽകി. സ്കൂൾ തുറക്കുന്നതിനു മുൻപ് ചെയ്യേണ്ട ക്രമീകരണങ്ങൾ എല്ലാം വകുപ്പ് പൂർത്തിയാക്കിയെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
advertisement
സ്കൂൾ തുറക്കുന്നതോടെ അധികമായി 650 ബസുകൾ കൂടി കെഎസ്ആർടിസി ഇറക്കും.  ഗ്രാമവണ്ടികൾ അടുത്ത വർഷം ഏപ്രിൽ മുതൽ ആരംഭിക്കും. ഇതോടെ ഗ്രാമങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാനാകുമെന്നും മന്ത്രി ആന്റണി രാജു സഭയിൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇന്ധനവില വര്‍ദ്ധന; സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നവംബര്‍ 9 സമരത്തിലേക്ക്
Next Article
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement