മനുഷ്യാവകാശ പ്രവർത്തകൻ വി ബി അജയകുമാറിൻ്റെ സംസ്കാരം വൈകിട്ട് അഞ്ചിന്

Last Updated:

നർമ്മദ ബച്ചാവോ അന്തോളൻ, പീപ്പിൾസ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളിൽ പ്രവർത്തനം തുടങ്ങിയ അജയകുമാർ നിരവധി യു എൻ സമ്മേളനങ്ങളിൽ പാർശ്വവൽകൃത സമൂഹങ്ങൾക്കായി പ്രബന്ധങ്ങൾ അവതരിപ്പിച്ചു

News18
News18
തിരുവനന്തപുരം: മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ വി ബി അജയകുമാർ (48) അന്തരിച്ചു. ദളിത്, ആദിവാസി, പാർശ്വവൽകൃത സമൂഹങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന റൈറ്റ്സ് എന്ന എൻ ജി ഒയുടെ സ്ഥാപകനാണ്.
ഇപ്പോൾ അലയൻസ് ഫോർ ക്ലൈമറ്റ് ഫ്രണ്ട്ലൈൻ കമ്യൂണിറ്റീസ് എന്ന എൻ ജി ഒയുടെ ഗ്ലോബൽ കൺവീനർ ആയി പ്രവർത്തിക്കുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരം ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്ന് ഉച്ചയ്ക്ക് ഒന്ന് മുതൽ 4 വരെ കൊടുങ്ങല്ലൂരിലെ വസതിയിൽ പൊതുദർശനം. സംസ്ക്കാരം വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂർ ചപ്പാറ ശ്മശാനത്തിൽ.
നർമ്മദ ബച്ചാവോ അന്തോളൻ, പീപ്പിൾസ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളിൽ പ്രവർത്തനം തുടങ്ങിയ അജയകുമാർ നിരവധി യു എൻ സമ്മേളനങ്ങളിൽ പാർശ്വവൽകൃത സമൂഹങ്ങൾക്കായി പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
advertisement
കാലാവസ്ഥ വ്യതിയാനം ചർച്ച ചെയ്ത cop 26, cop 28 സമ്മേളനങ്ങളിലും പങ്കെടുത്തു. 2018 ലെ പ്രളയകാലത്ത് ദളിത്, തീരദേശ മേഖലകളിലെ വിദ്യാർത്ഥികൾക്കായി നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മനുഷ്യാവകാശ പ്രവർത്തകൻ വി ബി അജയകുമാറിൻ്റെ സംസ്കാരം വൈകിട്ട് അഞ്ചിന്
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement