മൂന്നുപേരെ ഇടിച്ചിട്ട കാർ ഓടിച്ചത് നടി ദിവ്യ സുരേഷ്; കണ്ടെത്തിയത് സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷം
- Published by:meera_57
- news18-malayalam
Last Updated:
മൂന്ന് പേർക്ക് പരിക്കേറ്റ അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു
ബെംഗളൂരുവിൽ ബൈക്ക് യാത്രികരെ ഇടിച്ചിട്ട കാർ ഓടിച്ചത് നടി ദിവ്യ സുരേഷ് എന്ന് പോലീസ്. സംഭവം നടന്ന് ആഴ്ചകൾ കഴിഞ്ഞതും, സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നടിയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ ദിവ്യ സുരേഷാണ് കാർ ഓടിച്ചിരുന്നതെന്ന് വീഡിയോ വ്യക്തമാക്കുന്നു. ഒക്ടോബർ 4ന് പുലർച്ചെ 1.30 ഓടെ ബൈതാരായണപുരയിലെ നിത്യ ഹോട്ടലിന് സമീപത്തായിരുന്നു സംഭവം. മൂന്ന് പേർക്ക് പരിക്കേറ്റ അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും വാഹനം ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഒക്ടോബർ 4 ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ മൂന്ന് പേരെ കാർ ഇടിച്ചിടുകയായിരുന്നു. തെരുവ് നായ്ക്കളെ ഒഴിവാക്കാൻ ബൈക്ക് ചെറുതായി വെട്ടിച്ചതും, ദിവ്യ ഓടിച്ചിരുന്നതായി പറയപ്പെടുന്ന കാർ ഇടിച്ചതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പോലീസ് പറയുന്നതനുസരിച്ച്, കിരൺ ജി., ബന്ധുക്കളായ അനുഷ, അനിത എന്നിവർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് കിരൺ (25), അനുഷ (24) എന്നിവർക്ക് നിസാര പരിക്കേറ്റു. എന്നിരുന്നാലും, അനിത (33) യുടെ കാലിന് ഒടിവ് സംഭവിച്ചതിനെത്തുടർന്ന് ബിജിഎസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെടുകയുമായിരുന്നു.
advertisement
STORY | Bengaluru hit-and-run: Car driven by Kannada actress Divya Suresh, say police
Weeks after a hit-and-run incident left three people injured in Byatarayanapura, police on Friday said the vehicle involved was allegedly driven by Kannada actress Divya Suresh. The accident… pic.twitter.com/yZcBcUGrK7
— Press Trust of India (@PTI_News) October 25, 2025
advertisement
മൂന്ന് ദിവസത്തിന് ശേഷം കിരൺ കേസ് നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 7 ന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 281 (പൊതുവഴിയിൽ അമിതവേഗത്തിൽ വാഹനമോടിക്കുക), സെക്ഷൻ 125 (എ) (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി) എന്നിവയ്‌ക്കൊപ്പം മോട്ടോർ വാഹന നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകളും ചുമത്തി കേസെടുത്തതായി പോലീസ് പറഞ്ഞു.
Summary: Divya Suresh has been named by the police in Bengaluru hit-and-run case registered early this month. Weeks after the incident, CCTV footage has emerged. The video shows actress and former Bigg Boss contestant Divya Suresh driving the car. The incident took place around 1.30 am on October 4 near Nithya Hotel in Baitarayanapura. A case has been registered and the vehicle has been taken into custody by Bengaluru police in the accident that injured three people
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 25, 2025 9:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മൂന്നുപേരെ ഇടിച്ചിട്ട കാർ ഓടിച്ചത് നടി ദിവ്യ സുരേഷ്; കണ്ടെത്തിയത് സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷം



