ശാലിനിക്കും മകനുമൊപ്പം അജിത് പാലക്കാട്ടെ കുടുംബക്ഷേത്രത്തിൽ; നെഞ്ചിലെ ടാറ്റു വെളിപ്പെടുത്തി നടൻ

Last Updated:

ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് താരകുടുംബം ദർശനം നടത്തിയത്

അജിത്കുമാറും ശാലിനിയും മകനൊപ്പം കുടുംബക്ഷേത്രത്തിൽ
അജിത്കുമാറും ശാലിനിയും മകനൊപ്പം കുടുംബക്ഷേത്രത്തിൽ
നടൻ അജിത് കുമാറും (Ajithkumar) ഭാര്യ ശാലിനിയും മകൻ ആദ്വിക് കുമാറും പാലക്കാടുള്ള നടന്റെ കുടുംബക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് താരകുടുംബം ദർശനം നടത്തിയത്.
ആദ്യ ഫോട്ടോയിൽ, ക്ഷേത്രത്തിനുള്ളിൽ ശാലിനിയും അജിത്തും നെറ്റിയിൽ കുറിതൊടുന്നത് കാണാം. അവരുടെ മകൻ തിരിഞ്ഞു ക്യാമറയിലേക്ക് നോക്കുന്നുണ്ട്. അജിത്ത് ഒരു വെള്ളമുണ്ട് ധരിച്ച് ഒരു വെളുത്ത മേല്മുണ്ടും ചുറ്റിയതായി കാണാം. അദ്ദേഹത്തിന്റെ മകനും അതായിരുന്നു വേഷം.
മറ്റൊരു ചിത്രത്തിൽ മൂവരും ഒരുമിച്ച് പുഞ്ചിരിക്കുന്നത് കാണാം. അവസാന ഫോട്ടോയിൽ ക്ഷേത്ര പരിസരത്തിന് പുറത്ത് ഒരു ചിത്രത്തിനായി ശാലിനിയും അജിത്തും ആദ്വിക്കും ഒരുമിച്ച് നിൽക്കുന്നുണ്ട്. ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് അജിത്തിന്റെ നെഞ്ചിൽ പതിഞ്ഞ ദേവിയുടെ ടാറ്റൂ ആയിരുന്നു.
advertisement
പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഒരു ആരാധകൻ പോസ്റ്റ് ചെയ്ത കമന്റ് ഇങ്ങനെ. "ആ ടാറ്റൂ ഊട്ടുകുളങ്ങര ഭഗവതി ദേവിയുടേതാണ്. അദ്ദേഹത്തിന്റെ കുടുംബ ദേവത/ കുല ദൈവം. പാലക്കാടൻ തമിഴരുടെ ദേവത. അദ്ദേഹം പലപ്പോഴും ക്ഷേത്രം സന്ദർശിക്കാറുണ്ട്." ഒരാൾ എഴുതി. "അദ്ദേഹം ആദ്യമായി തന്റെ ടാറ്റൂ വെളിപ്പെടുത്തി" എന്ന് മറ്റൊരാൾ.
അടുത്തിടെ ഇന്ത്യാ ടുഡേയോട് സംസാരിക്കവെ, മോട്ടോർസ്പോർട്സിൽ ഒരു കരിയർ കെട്ടിപ്പടുക്കാൻ കുടുംബത്തിനായുള്ള സമയം ത്യജിച്ചുവെന്നും, അന്നേരം കുടുംബം പിടിച്ചുനിർത്തുന്നതിന് ശാലിനിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
advertisement
advertisement
"ശാലിനി കൈകാര്യം ചെയ്യുന്ന നിരവധി കാര്യങ്ങളുണ്ട്. അവരുടെ പിന്തുണയില്ലായിരുന്നെങ്കിൽ, എനിക്ക് ഇത്രയുമെല്ലാം ചെയ്യാൻ കഴിയില്ലായിരുന്നു. ഞാൻ അകലെയായിരിക്കുമ്പോൾ വീടിനെയും കുട്ടികളെയും നോക്കുന്നത്, അത് എന്റെ ഭാഗത്തുനിന്നുള്ള ഒരു ത്യാഗം മാത്രമല്ല. കുട്ടികൾ എന്നെ വളരെ അപൂർവമായി മാത്രമേ കാണാറുള്ളൂ, അവർ എന്നെ മിസ്സ് ചെയ്യുന്നതുപോലെ ഞാൻ അവരെയും മിസ്സ് ചെയ്യുന്നു. ഒരിക്കലും കാണാത്തതോ മനസ്സിലാക്കാത്തതോ ആയ കാര്യങ്ങളാണിവ. എന്നാൽ നിങ്ങൾ എന്തെങ്കിലും വളരെയധികം സ്നേഹിക്കുമ്പോൾ, നിങ്ങൾ ചിലതെല്ലാം ത്യജിക്കണം.”
advertisement
1999 ൽ അമർക്കളത്തിന്റെ സെറ്റിൽ വച്ച് കണ്ടുമുട്ടിയ അജിത്തും ശാലിനിയും 2000ത്തിൽ വിവാഹിതരായി.
Summary: Pictures of actor Ajith Kumar, his wife Shalini and son Aadvik Kumar visiting the actor's family temple in Palakkad have gone viral on social media. The star family visited the Oottukulangara Bhagavathy temple
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ശാലിനിക്കും മകനുമൊപ്പം അജിത് പാലക്കാട്ടെ കുടുംബക്ഷേത്രത്തിൽ; നെഞ്ചിലെ ടാറ്റു വെളിപ്പെടുത്തി നടൻ
Next Article
advertisement
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
  • ജി. സുധാകരന്റെ ചിത്രം നാലര വർഷത്തിന് ശേഷം ആലപ്പുഴയിലെ സർക്കാർ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു.

  • 50 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച നാലുചിറ പാലം 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

  • പാലം തുറന്നാൽ, അമ്പലപ്പുഴ-തിരുവല്ല പാതയും എൻ‌എച്ച് 66യും ബന്ധിപ്പിച്ച് ഗതാഗതം മെച്ചപ്പെടുത്തും.

View All
advertisement