advertisement

Gold price: ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് നേരിയ വർദ്ധനവ്

Last Updated:

പവന് 120 രൂപ ഉയർന്ന് 1,06,120 രൂപയായി. ​ഗ്രാമിന് 15 രൂപയാണ് വർദ്ധിച്ചത്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. പവന് 120 രൂപ ഉയർന്ന് 1,06,120 രൂപയായി. ​ഗ്രാമിന് 15 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ആ​ഗോളവിപണയിൽ സ്വർണവിലയിൽ ഉണർവുണ്ടായിട്ടുണ്ടെന്നും ഡോളർ ദുർബലമായതാണ് സ്വർണവില ഉയരാൻ കാരണമെന്നും സാമ്പത്തിക വിദ​ഗ്ധർ അറിയിച്ചു.
കഴിഞ്ഞ ദിവസം കുറഞ്ഞതിന് ശേഷമാണ് ഇന്ന് വർദ്ധനവുണ്ടായത്. രണ്ട് തവണയാണ് ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെയും ഉച്ചയ്ക്കുമായി 2200 രൂപ ഇന്നലെ കുറ‍ഞ്ഞു. ഒരു ലക്ഷത്തിന് താഴേക്ക് പോയതിന് ശേഷമായിരുന്നു സ്വർണവില വീണ്ടും ഉയർന്നത്.
പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോ​ഗമിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഒമ്പത് ദിവസം നീണ്ട ഇടിവിന് ശേഷം ബുധനാഴ്ച സ്വർണവിലയിൽ വർദ്ധനവുണ്ടായത്.
വെള്ളി നിരക്കിലും വ്യതിയാനം സംഭവിച്ചിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമായി കുറഞ്ഞിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold price: ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് നേരിയ വർദ്ധനവ്
Next Article
advertisement
വിവാഹിതനായ പുരുഷന്റെ ലിവിങ്-ടുഗെദർ ബന്ധം കുറ്റകരമല്ലന്ന് ഹൈക്കോടതി
വിവാഹിതനായ പുരുഷന്റെ ലിവിങ്-ടുഗെദർ ബന്ധം കുറ്റകരമല്ലന്ന് ഹൈക്കോടതി
  • വിവാഹിതൻ മറ്റൊരു പ്രായപൂർത്തിയായ സ്ത്രീയോടൊപ്പം ലിവിങ്-ടുഗെദർ ബന്ധം കുറ്റമല്ലെന്ന് ഹൈക്കോടതി

  • സാമൂഹിക ധാർമികതയ്ക്ക് നിയമത്തെ നയിക്കാൻ കഴിയില്ല; പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് കോടതിയുടെ കടമ

  • ദമ്പതികൾക്ക് സംരക്ഷണം നൽകാൻ പോലീസ് ബാധ്യസ്ഥരാണെന്നും കുടുംബം ഉപദ്രവിക്കരുതെന്നും കോടതി ഉത്തരവിട്ടു

View All
advertisement