advertisement

വിവാഹിതനായ പുരുഷന്റെ ലിവിങ്-ടുഗെദർ ബന്ധം കുറ്റകരമല്ലന്ന് ഹൈക്കോടതി

Last Updated:

ലിവിങ്-ടുഗെദർ പങ്കാളികൾക്ക് സംരക്ഷണം നൽകാൻ ഉത്തരവിട്ടുകൊണ്ട് ജസ്റ്റിസ് ജെ ജെ മുനീർ, ജസ്റ്റിസ് തരുൺ സക്‌സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, കോടതിയുടെ നടപടികളെ നയിക്കുന്നത് സാമൂഹിക ധാർമികതയല്ലെന്ന് വ്യക്തമാക്കി

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വിവാഹിതനായ ഒരു പുരുഷൻ മറ്റൊരു സ്ത്രീയോടൊപ്പം ലിവിങ്-ടുഗെദർ ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള കോടതിയുടെ കടമയെ മറികടക്കാൻ സാമൂഹിക ധാർമികതയ്ക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. യുവതിയുടെ കുടുംബത്തിൽ നിന്ന് ഭീഷണി നേരിടുന്ന ലിവിങ്-ടുഗെദർ ദമ്പതികൾ നൽകിയ സംരക്ഷണ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ജെ ജെ മുനീർ, ജസ്റ്റിസ് തരുൺ സക്‌സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്.
പുരുഷൻ നേരത്തെ വിവാഹിതനായതിനാൽ മറ്റൊരു സ്ത്രീയോടൊപ്പം താമസിക്കുന്നത് കുറ്റകരമാണെന്ന് യുവതിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ, നിയമത്തെ സാമൂഹിക ധാർമികതയിൽ നിന്ന് വേറിട്ടു നിർത്തണമെന്ന് കോടതി മറുപടി നൽകി.
"വിവാഹിതനായ ഒരു പുരുഷൻ മറ്റൊരു പ്രായപൂർത്തിയായ വ്യക്തിയുടെ സമ്മതത്തോടെ ലിവിങ്-ടുഗെദർ ബന്ധത്തിൽ ഏർപ്പെടുന്നത് ഒരു തരത്തിലും കുറ്റകരമല്ല. ധാർമികതയും നിയമവും വേറിട്ടുതന്നെ നിൽക്കണം. നിയമപ്രകാരം ഒരു കുറ്റം നിലനിൽക്കുന്നില്ലെങ്കിൽ, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിന്ന് കോടതിയെ തടയാൻ സാമൂഹിക അഭിപ്രായങ്ങൾക്കോ ധാർമികതയ്ക്കോ കഴിയില്ല," ബെഞ്ച് വ്യക്തമാക്കി.
advertisement
താൻ പ്രായപൂർത്തിയായ ആളാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പുരുഷനോടൊപ്പം താമസിക്കുന്നതെന്നും വ്യക്തമാക്കി യുവതി ഷാജഹാൻപൂർ സൂപ്രണ്ടിന് അപേക്ഷ നൽകിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. എന്നാൽ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും ഈ ബന്ധത്തിന് എതിരാണെന്നും തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ദുരഭിമാനക്കൊല ഭയപ്പെടുന്നതായും ദമ്പതികൾ കോടതിയെ അറിയിച്ചു.
"രണ്ട് പ്രായപൂർത്തിയായവർ ഒരുമിച്ച് താമസിക്കുമ്പോൾ അവർക്ക് സംരക്ഷണം നൽകേണ്ടത് പോലീസിന്റെ കടമയാണ്. ഇക്കാര്യത്തിൽ ജില്ലാ പോലീസ് സൂപ്രണ്ടിന് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീം കോടതിയുടെ 'ശക്തി വാഹിനി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ' കേസിലെ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്," കോടതി പറഞ്ഞു.
advertisement
പ്രാഥമികമായി ദമ്പതികളുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി ഏപ്രിൽ 8-ലേക്ക് സർക്കാരിന് നോട്ടീസ് അയച്ചു. കൂടാതെ, യുവതിയുടെ കുടുംബം നൽകിയ തട്ടിക്കൊണ്ടുപോകൽ പരാതിയിൽ ദമ്പതികളെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു.
"ഈ കോടതിയുടെ അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ, ഷാജഹാൻപൂർ ജെയ്തിപൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് അനാമികയെയും നേത്രപാലിനെയും അറസ്റ്റ് ചെയ്യാൻ പാടില്ല," കോടതി ഉത്തരവിട്ടു.
ദമ്പതികളെ ഉപദ്രവിക്കുന്നതിൽ നിന്ന് യുവതിയുടെ കുടുംബത്തെ കോടതി വിലക്കി. അവരുടെ വീട്ടിൽ പ്രവേശിക്കുന്നതിനോ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്നതിനോ കുടുംബാംഗങ്ങൾക്ക് അനുവാദമില്ല. ദമ്പതികളുടെ സുരക്ഷയുടെ പൂർണ ഉത്തരവാദിത്തം ഷാജഹാൻപൂർ എസ്പിക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
advertisement
Summary: The Allahabad High Court has ruled that a married man staying in a live-in relationship with an adult woman by mutual consent does not constitute an offense. The court emphasized that social morality cannot dictate judicial actions when it comes to protecting the fundamental rights of citizens. A Division Bench of Justice JJ Munir and Justice Tarun Saxena stated that "morality and law have to be kept apart." They clarified that if no specific law is broken, the court will not let social opinions guide its decisions. The court was hearing a protection plea from a couple in Shahjahanpur. The woman alleged that her family was threatening them with "honour killing" and had even filed a kidnapping case against the man.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
വിവാഹിതനായ പുരുഷന്റെ ലിവിങ്-ടുഗെദർ ബന്ധം കുറ്റകരമല്ലന്ന് ഹൈക്കോടതി
Next Article
advertisement
വിവാഹിതനായ പുരുഷന്റെ ലിവിങ്-ടുഗെദർ ബന്ധം കുറ്റകരമല്ലന്ന് ഹൈക്കോടതി
വിവാഹിതനായ പുരുഷന്റെ ലിവിങ്-ടുഗെദർ ബന്ധം കുറ്റകരമല്ലന്ന് ഹൈക്കോടതി
  • വിവാഹിതൻ മറ്റൊരു പ്രായപൂർത്തിയായ സ്ത്രീയോടൊപ്പം ലിവിങ്-ടുഗെദർ ബന്ധം കുറ്റമല്ലെന്ന് ഹൈക്കോടതി

  • സാമൂഹിക ധാർമികതയ്ക്ക് നിയമത്തെ നയിക്കാൻ കഴിയില്ല; പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് കോടതിയുടെ കടമ

  • ദമ്പതികൾക്ക് സംരക്ഷണം നൽകാൻ പോലീസ് ബാധ്യസ്ഥരാണെന്നും കുടുംബം ഉപദ്രവിക്കരുതെന്നും കോടതി ഉത്തരവിട്ടു

View All
advertisement