advertisement

വിജയ് യുടെ പാർട്ടി ജില്ലാ സെക്രട്ടറി ആക്കിയില്ല; മനംനൊന്ത TVK വനിതാ നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

Last Updated:

രണ്ടു വർഷത്തിലേറെ സജീവമായി പ്രവർത്തിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചെന്നാണ് അജിതയുടെ ആരോപണം

News18
News18
വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (TVK) പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടിയിലെ പദവി തർക്കങ്ങളെയും പ്രാദേശിക നേതാക്കളുടെ ഭീഷണിയെയും തുടർന്ന് രണ്ട് ഭാരവാഹികൾ ജീവനൊടുക്കാൻ ശ്രമിച്ചു. തൂത്തുക്കുടി സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ മനംനൊന്ത് വനിതാ നേതാവ് അജിത ആഗ്‌നൽ അമിതമായി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമം നടത്തി. നേരത്തെ പദവിക്കായി ഇവർ വിജയ്‌യുടെ വീടിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തുകയും അദ്ദേഹത്തിന്റെ കാർ തടയുകയും ചെയ്തിരുന്നു. നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് അജിത. രണ്ടു വർഷത്തിലേറെ സജീവമായി പ്രവർത്തിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചെന്നാണ് അജിതയുടെ ആരോപണം.
രണ്ടാമത്തെ സംഭവം തിരുവള്ളൂരിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്രിസ്മസ് ബാനറിൽ പ്രാദേശിക നേതാവിന്റെ ചിത്രം ഉൾപ്പെടുത്താത്തതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ടിവികെ യുവജന വിഭാഗം സെക്രട്ടറി വിജയ് സതീഷ് ശുചിമുറി വൃത്തിയാക്കുന്ന ദ്രാവകം കുടിച്ചാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. യൂണിയൻ സെക്രട്ടറി വിജയ് പ്രഭുവിന്റെ ചിത്രം ബാനറിൽ ഇല്ലാത്തതിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതാണ് സതീഷിനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. രണ്ട് നേതാക്കളും നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
വിജയ് യുടെ പാർട്ടി ജില്ലാ സെക്രട്ടറി ആക്കിയില്ല; മനംനൊന്ത TVK വനിതാ നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു
Next Article
advertisement
പശ്ചിമേഷ്യൻ യുദ്ധം; ഇന്ത്യയിലേക്കുള്ള എണ്ണ, പ്രകൃതിവാതക വിതരണം വർദ്ധിപ്പിക്കാൻ തയ്യാറാണെന്ന് റഷ്യ
പശ്ചിമേഷ്യൻ യുദ്ധം; ഇന്ത്യയിലേക്കുള്ള എണ്ണ, പ്രകൃതിവാതക വിതരണം വർദ്ധിപ്പിക്കാൻ തയ്യാറാണെന്ന് റഷ്യ
  • പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രൂക്ഷമായ ഊർജ്ജ പ്രതിസന്ധിയിൽ ഇന്ത്യയിലേക്കുള്ള എണ്ണ, LNG വിതരണം റഷ്യ വർധിപ്പിക്കും

  • 2025 അവസാനം വരെ ഇന്ത്യയിലേക്കുള്ള രാസവള വിതരണത്തിൽ 40% വർധനവ് വരുത്തിയതായി റഷ്യ അറിയിച്ചു

  • ഊർജം, വളം, വ്യവസായം, ബഹിരാകാശം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ചർച്ച നടത്തി

View All
advertisement