തിരുവനന്തപുരം: ജനപ്രതിനിധികൾ ഭരണഘടനയോട് കൂറും വിശ്വസ്തതതയും പുലർത്തണമെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രി സജി ചെറിയാൻറെ ഭരണഘടനയ്ക്കെതിരെയാ പരമാർശത്തോട് പ്രതികരിക്കുകയായിരുന്നു. വിഷയത്തിൽ ഗവർണര്‍ ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ല.
വിഷയത്തില്‍ ഉചിതമായ നടപടി പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി. മന്ത്രി മാപ്പ് പറഞ്ഞാതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഗവർണർ പറഞ്ഞു. പൗരന്മാരെന്ന നിലയിൽ ഭരണഘടനയോടും നിയമത്തോടും വിധേയത്വം പ്രകടിപ്പിക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ഗവർണർ വ്യക്തമാക്കി.
അതേസമയം നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി സജി ചെറിയാൻ പ്രതകരിച്ചിരുന്നു. ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
'അസമത്വങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാന്‍ എന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചത്. ഒരിക്കല്‍പ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല'- സജി ചെറിയാൻ പറഞ്ഞു.
അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ സജി ചെറിയാൻ രാജി വെക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. മന്ത്രിയുടെ വിശദീകരണം കണക്കിലെടുത്താണ് സിപിഎം തീരുമാനം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.