advertisement

ഓൺലൈനായി പെൻഷൻ പാസ്ബുക്ക് പുതുക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത മുൻ ബാങ്ക് ഉദ്യോഗസ്ഥന് 5.38 ലക്ഷം രൂപ നഷ്ടമായി

Last Updated:

എസ്ബിഐയിൽ നിന്ന് വിരമിച്ച ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ 73-കാരനാണ് തട്ടിപ്പിനിരയായത്

News18
News18
ആലപ്പുഴ: ഓൺലൈനായി പെൻഷൻ പാസ്ബുക്ക് പുതുക്കി നൽകുമെന്ന് വിശ്വസിപ്പിച്ച് ലിങ്ക് അയച്ചു നൽകി ബാങ്ക് അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. എസ്ബിഐയിൽ നിന്ന് വിരമിച്ച ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ 73-കാരനാണ് തട്ടിപ്പിനിരയായത്. ഒറ്റരാത്രികൊണ്ട് ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 5.38 ലക്ഷം രൂപയാണ് നഷ്ടമായത്.
സമൂഹമാധ്യമത്തിൽ കണ്ട പരസ്യം വിശ്വസിച്ചാണ് ജനുവരി 31-ന് രാത്രി 10 മണിയോടെ പരാതിക്കാരൻ ലിങ്കിൽ ക്ലിക്ക് ചെയ്തത്. ലിങ്കിൽ കയറി രജിസ്റ്റർ ചെയ്തതോടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിച്ചുവെന്നാണ് വിവരം. പക്ഷാഘാതം വന്ന് കിടപ്പിലായതിനാൽ ബാങ്കിൽ നേരിട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇദ്ദേഹം ഓൺലൈൻ സഹായം തേടിയത്.
പിറ്റേന്ന് രാവിലെ വാട്സാപ്പ് വഴി വിളിച്ച് അപേക്ഷാഫോം പൂരിപ്പിക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നി കോൾ കട്ട് ചെയ്തപ്പോഴേക്കും അക്കൗണ്ടിൽ നിന്ന് 7 തവണകളായി 5,38,498 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിക്കഴിഞ്ഞിരുന്നു. തട്ടിപ്പിനിരയായതിനെത്തുടർന്ന് ഇദ്ദേഹം ആലപ്പുഴ സൗത്ത് പോലീസിൽ പരാതി നൽകി. ഇൻസ്പെക്ടർ വി.ഡി. റെജിരാജിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓൺലൈനായി പെൻഷൻ പാസ്ബുക്ക് പുതുക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത മുൻ ബാങ്ക് ഉദ്യോഗസ്ഥന് 5.38 ലക്ഷം രൂപ നഷ്ടമായി
Next Article
advertisement
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ; കേരളത്തിലെ പ്രവാസികളുടെ വിശ്വാസത്തെ വഞ്ചിക്കുന്നു'; പ്രധാനമന്ത്രി മോദി
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ'; പ്രധാനമന്ത്രി മോദി
  • കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സുരക്ഷയെ ബാധിക്കുന്നു

  • പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കുറിച്ച് കോൺഗ്രസ് പറയുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്നു

  • ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ശക്തമായ നയതന്ത്ര ബന്ധം പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നു

View All
advertisement