K-Rail പദ്ധതിക്ക് അനുമതി തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും; കേന്ദ്രമന്ത്രിക്ക് അയച്ച കത്ത് പുറത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
2021 ഓഗസ്റ്റ് 16ന് നൽകിയ കത്തിന്‍റെ പകർപ്പ് പുറത്തുവന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമായ കെ- റെയിൽ (K Rail) പദ്ധതിക്ക് അനുമതി തേടി കേന്ദ്രത്തെ സമീപിച്ചവരിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനാണ് ഗവർണർ കത്ത് അയച്ചത്. 2021 ഓഗസ്റ്റ് 16ന് നൽകിയ കത്തിന്‍റെ പകർപ്പ് പുറത്തുവന്നു.
കെ റെയിൽ പദ്ധതിക്കായി 2020 ഡിസംബർ 24ന് അന്നത്തെ കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചിരുന്നതും പുതിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കേരള സർക്കാറിന്‍റെ സ്വപ്ന പദ്ധതിയായ കെ റെയിലിന് റെയിൽവേ മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. 17/06/2020ൽ പദ്ധതിയുടെ ഡി.പി.ആർ റെയിൽവേ ബോർഡിന്‍റെ പരിഗണനക്ക് സമർപ്പിച്ചിട്ടുണ്ട്. 13/07/2021ൽ മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെയും റെയിൽവേ മന്ത്രിയെയും കണ്ടിരുന്നതായും ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ജൂൺ രണ്ടിന് കേന്ദ്ര സർക്കാർ എം പിമാരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലേക്ക് 283 പേജുള്ള അജണ്ടയാണ് നൽകിയത്. ഈ അജണ്ടയിൽ 251ാംമത്തെ പേജിലാണ് ഗവർണറുടെ കത്ത് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഗവർണർ നൽകിയ കത്ത് പുറത്തുവന്നത്.
advertisement
സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് (Heavy Rain) സാധ്യത. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും (Orange Alert) ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
advertisement
കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ) രാത്രി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 3.3 മുതല്‍ 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനുമാണ് സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നും കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ നിന്നും ജൂലൈ ഏഴു വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട്: ഇന്ന് ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ. അഞ്ചിന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ. ആറിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
advertisement
യെല്ലോ അലര്‍ട്ട്: ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,പാ ലക്കാട്, വയനാട് ജില്ലകളിൽ. അഞ്ചിന് പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിൽ. ആറിന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ. ഏഴിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ (Heavy Rainfall)കൊണ്ട് അർത്ഥമാക്കുന്നത്.
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
advertisement
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 04, 2022 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K-Rail പദ്ധതിക്ക് അനുമതി തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും; കേന്ദ്രമന്ത്രിക്ക് അയച്ച കത്ത് പുറത്ത്