• HOME
  • »
  • NEWS
  • »
  • kerala
  • »
  • Samastha|'സ്ത്രീകളെ വീട്ടിൽ പൂട്ടിയിടാനുള്ള ഗൂഢാലോചന' സമസ്തയ്ക്കെതിരെ വീണ്ടും ഗവർണർ

Samastha|'സ്ത്രീകളെ വീട്ടിൽ പൂട്ടിയിടാനുള്ള ഗൂഢാലോചന' സമസ്തയ്ക്കെതിരെ വീണ്ടും ഗവർണർ

പെൺകുട്ടികളെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

  • Share this:
    തിരുവനന്തപുരം: സമസ്തയ്ക്കെതിരെ (Samastha)രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ(Governor Arif Mohammad Khan). പ്രതിഭാധനയായ പെൺകുട്ടിയെ സമസ്ത അപമാനിച്ചു.സ്ത്രീകളെ വീട്ടിൽ പൂട്ടിയിടാനുള്ള ഗൂഢാലോചനയാണിത്. സമസ്താ നേതാവിനെതിരെ കേസെടുക്കണമെന്നും രാഷ്ട്രീയ നേതൃത്വങ്ങളുടെ മൗനം നിരാശപ്പെടുത്തുന്നുവെന്നും ഗവർണർ പറഞ്ഞു.

    പെൺകുട്ടിയെ വേദിയിൽ അപമാനിച്ച സംഭവത്തെ അപലപിച്ച്  ബുധനാഴ്ച ഗവർണർ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്  സംഭവത്തിൽ രൂക്ഷവിമർശനവുമായി ഗവർണർ രംഗത്തെത്തിയത്. പെൺകുട്ടികളെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഇത്തരക്കാരാണ് ഇസ്ലാമോഫോബിയ  വളർത്തുന്നത്.

    പെൺകുട്ടിയെ അപമാനിച്ചതിലൂടെ സമസ്ത നേതാവ് ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണ്. സ്വമേധയാ കേസെടുക്കേണ്ട കുറ്റകൃത്യമാണിത്. എന്നാൽ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ഗവർണർ ചോദിച്ചു.

    Also Read-'ഇവരെ നോക്കുകുത്തികളാക്കി തന്നെയാണ് മലയാളി മുസ്‌ലിം സ്ത്രീകൾ വളർന്നത്; അത് തടയാൻ സമസ്തക്ക് ഇനി സാധിക്കില്ല': KNM സെക്രട്ടറി

    സംഭവത്തിൽ രാഷ്ട്രീയ നേതൃത്വങ്ങൾ വെച്ചുപുലർത്തുന്ന മൗനത്തെയും ശക്തമായ ഭാഷയിൽ ഗവർണർ വിമർശിച്ചു. രാഷ്ട്രീയ നേതൃത്വങ്ങൾ സംഭവത്തെ അപലപിക്കാൻ തയ്യാറാകുന്നില്ല. എന്തുകൊണ്ടാണ്  ഇതെന്നും  ഗവർണർ ചോദിച്ചു.

    ഹിജാബ് ധരിച്ചാണ് പെൺകുട്ടി വേദിയിലേക്ക് എത്തിയത്. ആ പെൺകുട്ടിയാണ് അപമാനിച്ചത്. അതുകൊണ്ടുതന്നെ ഹിജാബ് അല്ല വിഷയം. മറ്റു ചിലതാണ്. വേദിയിൽ വച്ച് പെൺകുട്ടിയെ അപമാനിച്ചതിലൂടെ പെൺകുട്ടിയുടെ മൗലികാവകാശമാണ് ലംഘിക്കപ്പെട്ടത്. അതിനാൽ നേതാവിനെതിരെ സ്വമേധയാ കേസെടുക്കണമെന്നും  ഗവർണർ ആവശ്യപ്പെട്ടു.‌
    Also Read-'മുസ്ലീം പുരോഹിത സമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ മറ്റൊരു ഉദാഹരണ൦'; വേദി നിഷേധിച്ചതിൽ ഗവർണർ

    കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് മതവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്ല്യാരാണ് പരസ്യമായി അധിക്ഷേപിച്ചത്. പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു.

    ഇതോടെ വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് നേതാവ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ സംഘാടകര്‍ക്ക് നേരെ തിരിഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ചായിരുന്നു രോഷപ്രകടനം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
    Published by:Naseeba TC
    First published: