'ഭാരതമാതാവിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലാത്തവര്‍ പോലും ഭാരത് മാതാ കീ വിളിക്കുന്നത് നല്ല കാര്യം'; നിലപാട് വ്യക്തമാക്കി ഗവർണർ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഭാരത് മാതാ എന്ന ആശയം ഒരിക്കലും സംവാദത്തിന്റെയും ചർച്ചയുടെയും വിഷയമല്ലെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ വ്യക്തമാക്കി
തിരുവനന്തപുരം: ഭാരതാംബാ സങ്കൽപം വിവാദ വിഷയമല്ലെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. ഒരമ്മയുടെ മക്കളായ സഹോദരീ സഹോദരന്മാരെന്ന് പ്രതിജ്ഞ ചൊല്ലി വളരുന്നവരാണ് ഭാരതീയരെന്നും അദ്ദേഹം പറഞ്ഞു. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രവും രാഷ്ട്രീയവും ഏതായാലും അതിനെല്ലാം മുകളിൽ ഭാരതാംബാ സങ്കൽപത്തെ കാണാനാകണമെന്നും ഗവർണർ വ്യക്തമാക്കി.
ഭാരത് മാതായെന്നു ചിന്തിച്ചിട്ടില്ലാത്തവർ പോലും ഭാരത് മാതാ കീ ജയ് വിളിക്കുന്നത് നല്ല കാര്യമാണ്. ഭാരത് മാതാ എന്ന ആശയം ഒരിക്കലും സംവാദത്തിന്റെയും ചർച്ചയുടെയും വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്റെ അമ്മ എങ്ങനെയാണ് ചർച്ചയുടെ വിഷയമാകുന്നതെന്നും ഗവർണർ ചോദിച്ചു ഭാരതാംബയുടെ ചിത്രത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ കൃഷിമന്ത്രി പി.പ്രസാദ് രാജ്ഭവനിലെ പരിസ്ഥിതിദിന പരിപാടി ബഹിഷ്‌കരിച്ച സംഭവത്തിലാണ് ഗവർണർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കൃഷിമന്ത്രി ബഹിഷ്‌കരിച്ച സാഹചര്യത്തില്‍ രാജ്ഭവന്‍ സ്വന്തം നിലയ്ക്കു നടത്തിയ പരിസ്ഥിതി ദിനാഘോഷം ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ നിലവിളക്കു കൊളുത്തിയാണ് ഗവർണർ ആരംഭിച്ചത്. തുടര്‍ന്ന് ചിത്രത്തില്‍ പുഷ്പാര്‍ചന നടത്തുകയും ചെയ്തു.
advertisement
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനില്‍ നടത്താനിരുന്ന സര്‍ക്കാര്‍ പരിപാടിയിലാണ് ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പരിപാടി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍ പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റി. തുടര്‍ന്ന് ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് പരിപാടി നടത്തി പുഷ്പാര്‍ച്ചന നടത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 08, 2025 5:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഭാരതമാതാവിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലാത്തവര്‍ പോലും ഭാരത് മാതാ കീ വിളിക്കുന്നത് നല്ല കാര്യം'; നിലപാട് വ്യക്തമാക്കി ഗവർണർ