ഇന്റർഫേസ് /വാർത്ത /Kerala / Governor | പൊതുഭരണ സെക്രട്ടറിയെ നീക്കി സർക്കാരിന്‍റെ അനുനയം; നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒപ്പിട്ടു

Governor | പൊതുഭരണ സെക്രട്ടറിയെ നീക്കി സർക്കാരിന്‍റെ അനുനയം; നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒപ്പിട്ടു

ആരിഫ് മുഹമ്മദ് ഖാൻ

ആരിഫ് മുഹമ്മദ് ഖാൻ

നിയമസഭ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ സര്‍ക്കാറിന് മുന്നില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായിരുന്നു ഗവർണറുടെ നിലപാട്

  • Share this:

തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Go) ഒപ്പിട്ടു. പേഴ്സണല്‍ സ്റ്റാഫിൽ സജീവ രാഷ്ട്രീയക്കാരനെ നിയമിച്ചുവെന്ന സർക്കാർ പുറത്തുവിട്ട കത്താണ് ഗവർണറെ ചൊടിപ്പിച്ചത്. ഇതേത്തുടർന്ന് പ്രസംഗത്തിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചു. അനുനയനീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ രാജ്ഭവനിൽ സന്ദർശിച്ചു. ഇതിന് പിന്നാലെ പൊതുഭരണ വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാലിനെ മാറ്റി പകരം ശരദാ മുരളീധരനാണ് ചുമതല നല്‍കി. സർക്കാരിന്‍റെ അനുനയ നീക്കം ആയിരുന്നു ഇത്. വൈകാതെ പ്രസംഗത്തിൽ ഗവർണർ ഒപ്പിടുകയും ചെയ്തു.

നിയമസഭ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ സര്‍ക്കാറിന് മുന്നില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായിരുന്നു ഗവർണറുടെ നിലപാട്. ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വൈകിയതോടെ സര്‍ക്കാര്‍ തലത്തലും എല്‍ ഡി എഫ് തലത്തിലും അടിയന്തര കൂടിക്കാഴ്ചകള്‍ നടന്നിരുന്നു. ഇതുപ്രകാരമാണ് മുഖ്യമന്ത്രി ഗവർണറെ സന്ദർശിച്ചത്.

മുഖ്യമന്ത്രിയും സ്പീക്കറും നേരിട്ട് ഇടപെട്ടെങ്കിലും ഗവർണർ വഴങ്ങാൻ തയ്യാറായില്ല. സ്പീക്കർ കഴിഞ്ഞ ദിവസം ഗവർണറെ സന്ദർശിച്ചിരുന്നു. അഡീഷണല്‍ പി.എയുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തു വിട്ട കത്താണ് ഗവര്‍ണറുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്ന് അറിയുന്നു. ഗവര്‍ണറുടെ അഡീഷണല്‍ പിഎ ആയി ബിജെപി നേതാവ് ഹരി എസ് കര്‍ത്തയെ നിയമിച്ചതാണ് വിവാദമായത്. ഇതോടെ കർക്കശ നിലപാടിൽ ഗവർണർ ഉറച്ചു നിൽക്കുകയായിരുന്നു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ സര്‍വ്വീസില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പെന്‍ഷന് അര്‍ഹരാവും എന്ന ചട്ടം റദ്ദാക്കണമെന്ന ആവശ്യം ഗവർണർ മുന്നോട്ടുവെച്ചു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഗ​വ​ര്‍​ണ​റു​ടെ സ്റ്റാ​ഫ് നി​യ​മ​ന​ത്തി​ല്‍ വി​യോ​ജി​ച്ച്‌ ക​ത്ത് ന​ല്‍​കി​യ​ത് ജ്യോ​തി​ലാ​ലാ​യി​രു​ന്നു. ഗ​വ​ര്‍​ണ​റു​ടെ സ്റ്റാ​ഫാ​യി സജീവ രാഷ്ട്രീയത്തിൽ ഉള്ളയാളെ നിയമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വി​യോ​ജ​ന കു​റി​പ്പ് ന​ല്‍​കിയ​ത്. സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഉ​ള്ള​യാ​ളെ നി​യ​മി​ക്കു​ന്ന പ​തി​വ് ഇ​ല്ലെ​ന്ന അ​തൃ​പ്തി​യാ​ണ് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​ത്. നി​യ​മ​ന​ത്തി​ലെ പ​തി​വ് തു​ട​രു​ന്ന​താ​വും ഉ​ചി​തം. ഗ​വ​ര്‍​ണ​ര്‍ താ​ല്പ​ര്യം അ​റി​യി​ച്ച​ത് കൊ​ണ്ടാ​ണ് ഹ​രി എ​സ്. ക​ര്‍​ത്താ​യെ നി​യ​മി​ച്ച​തെ​ന്നും രാ​ജ്ഭ​വ​ന് ന​ല്‍​കി​യ ക​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ഈ ​ക​ത്ത് സ​ര്‍​ക്കാ​ര്‍ പു​റ​ത്തു​വി​ടു​ക​യും ചെ​യ്തു. ബി​ജെ​പി നേതാവും മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഹ​രി എ​സ്.​ക​ര്‍​ത്ത​യെ​യാ​ണ് ഗ​വ​ര്‍​ണ​റു​ടെ സ്റ്റാ​ഫി​ല്‍ നി​യ​മി​ച്ച​ത്. ഗ​വ​ര്‍​ണ​റു​ടെ നി​ര്‍​ദേ​ശം പിന്നീട് സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

First published:

Tags: Cm pinarayi vijayan, Governer Arif Muhammed Khan