ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ ഹരിതകര്‍മസേനാ വാഹനം പുഴയിലേക്ക്; ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനടക്കം വെള്ളത്തിൽ

Last Updated:

തൊട്ടുമുന്നിലുള്ള പുഴയിലേക്ക് മറിഞ്ഞ വാഹനത്തില്‍ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി ആര്‍ അരവിന്ദാക്ഷനുമുണ്ടായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗത്താരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി

വാഹനം പുഴയിൽ
വാഹനം പുഴയിൽ
തൃശൂർ: വടക്കാഞ്ചേരി നഗരസഭ ഹരിതകര്‍മസേനയുടെ നവകാന്തി ഉദ്ഘാടനച്ചടങ്ങില്‍ ഫ്ലാഗ് ഓഫ് ചെയ്ത വാഹനം വടക്കാഞ്ചേരിപ്പുഴയിലേക്ക് മറിഞ്ഞു. നവകാന്തി മൊബൈല്‍ യൂണിറ്റ് ഇലക്ട്രിക് വാഹനത്തില്‍ ഡ്രൈവറായ ഹരിതകര്‍മസേനാംഗം, ചെയര്‍മാന്‍ ഫ്ലാഗ് ഓഫ് ചെയ്തതോടെ വണ്ടി മുന്നോട്ടെടുത്തു. തൊട്ടുമുന്നിലുള്ള പുഴയിലേക്ക് മറിഞ്ഞ വാഹനത്തില്‍ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി ആര്‍ അരവിന്ദാക്ഷനുമുണ്ടായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗത്താരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
സമീപത്തെ കുമ്മായച്ചിറ അടച്ചിരുന്നതിനാല്‍ പുഴയില്‍ നിരപ്പ് ഉയര്‍ന്നിരുന്നു. ചില്ലുകള്‍ താഴ്ത്തിയിരുന്നതിനാല്‍ വാഹനത്തിന്റെ വാതില്‍ തുറന്ന് അരവിന്ദാക്ഷന്‍ ആദ്യം പുറത്തേക്ക് ചാടി. തുടര്‍ന്ന് ഡ്രൈവറും. വാഹനത്തില്‍നിന്ന് രക്ഷപ്പെട്ട ഇരുവരെയും രക്ഷിക്കാന്‍ കരയിലുണ്ടായിരുന്ന നഗരസഭാ ജീവനക്കാരും പുഴയിലേക്ക് ചാടി. വാഹനം പിന്നീട് അഗ്നിരക്ഷാ സേന റിക്കവറി വാനിന്റെ സഹായത്തോടെ കയറ്റി.
നഗരസഭയില്‍ ഖരമാലിന്യ പരിപാലന പദ്ധതിയുടെ പിന്തുണയോടെ ഹരിതകര്‍മസേന ആരംഭിക്കുന്ന പുതിയ സംരംഭമാണ് നവകാന്തി തുണിസഞ്ചിനിര്‍മാണ യൂണിറ്റ്. 25 ലക്ഷം രൂപയുടെ നിര്‍മാണ യൂണിറ്റിനായി മൊബൈല്‍ ഔട്ട്ലെറ്റിനും സഹായകമായ ഇലക്ട്രിക് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഹരിതകര്‍മസേന അംഗങ്ങള്‍ വീടുകളില്‍നിന്ന് ശേഖരിക്കുന്ന തുണികള്‍ തരംതിരിച്ച് അണുവിമുക്തമാക്കിയാണ് ചവിട്ടിയും പരിസ്ഥിതിസൗഹൃദ തുണിസഞ്ചികളും നിര്‍മിക്കുന്നത്.
advertisement
Summary: The Harithakarma Sena vehicle rolled into the Wadakkancherry River immediately after being flagged off at the Navakanthi inauguration ceremony of the Wadakkancherry Municipality. As the Chairman flagged off the Navakanthi Mobile Unit electric vehicle, the driver, a Harithakarma Sena member, drove forward. The vehicle, which tumbled into the river right in front of it, also had P. R. Aravindakshan, the Chairman of the Municipality's Health Standing Committee, inside.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ ഹരിതകര്‍മസേനാ വാഹനം പുഴയിലേക്ക്; ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനടക്കം വെള്ളത്തിൽ
Next Article
advertisement
ആര് പേടിക്കും? കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് "ഇൻസ്പെക്ഷൻ ബംഗ്ലാവ് " ട്രെയിലർ
ആര് പേടിക്കും? കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് "ഇൻസ്പെക്ഷൻ ബംഗ്ലാവ് " ട്രെയിലർ
  • പുതിയ മലയാളം വെബ് സീരീസ് ഇൻസ്പെക്ഷൻ ബംഗ്ലാവ് നവംബർ 14 മുതൽ സ്ട്രീമിങ് ആരംഭിക്കും

  • സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന ഹൊറർ-കോമഡി സീരീസിൽ ശബരീഷ് വർമ്മ നായകനായി എത്തുന്നു.

  • ഈ സീരീസ് ഒരു പാരനോർമൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ കാറ്റഗറിയിൽ ഉൾപ്പെടുത്താം

View All
advertisement