ഗവർണർ ഉത്തരവ് ഇറക്കുന്നതുവരെ വിസിമാർക്ക് തുടരാം; നിയമപരമായി മാത്രമേ പുറത്താക്കാൻ സാധിക്കൂവെന്ന് ഹൈക്കോടതി
- Published by:Anuraj GR
- news18-malayalam
Last Updated:
രാജി ആവശ്യപ്പെട്ട് ഗവർണർ കത്തയച്ചത് ശരിയായില്ലെന്നും ഹൈക്കോടതി
കൊച്ചി: ചാൻസലർ ഉത്തരവ് ഇറക്കുന്നതുവരെ വൈസ് ചാൻസലർക്ക് സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി. നിയമപരമായി മാത്രമേ വി.സിമാരെ പുറത്താക്കാൻ സാധിക്കൂവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിൽ വ്യക്തമാക്കി. രാജി ആവശ്യപ്പെട്ട് ഗവർണർ കത്തയച്ചത് ശരിയായില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സംസ്ഥാനത്തെ വൈസ് ചാൻസലർമാർ ഉടനടി രാജിവെക്കേണ്ടതില്ലെന്ന് ഗവർണർ നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. വിസിമാർ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ഗവർണറുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. രാജി അഭ്യർഥന മാത്രമാണ് താൻ നടത്തിയത്. വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. നവംബർ മൂന്നിന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ അതിനുള്ള മറുപടി നൽകിയാൽ മതിയെന്നും ഗവർണർ വ്യക്തമാക്കി.
അതേസമയം കേരള സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് മറ്റ് സർവകലാശാലകൾക്കും ബാധകമാണെന്നാണ് മനസിലാക്കാൻ കഴിയുന്നതെന്ന് ഹൈക്കോടതി. ഗവർണർ രാജിവെക്കാൻ ആവശ്യപ്പെട്ടതിനെതിരെ സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വൈസ് ചാൻസലർമാർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്.
advertisement
നിയമനത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ എന്ത് ചെയ്യുമെന്ന് കോടതി വി.സിമാരോട് ചോദിച്ചു. വിസിമാരുടെ നിയമനത്തിൽ യുജിസി ചട്ടം ബാധകമാണെന്നും കോടതി വ്യക്തമാക്കി.
വിസിമാരെ നിയമിച്ചിരിക്കുന്നത് ചാൻസലറാണ്. നിയമനാധികാരി ചാൻസലർ തന്നെയാണെന്നും കോടതി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 24, 2022 6:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗവർണർ ഉത്തരവ് ഇറക്കുന്നതുവരെ വിസിമാർക്ക് തുടരാം; നിയമപരമായി മാത്രമേ പുറത്താക്കാൻ സാധിക്കൂവെന്ന് ഹൈക്കോടതി