കൊച്ചിയില്‍ പരിശീലന പറക്കിലിനിടെ ഹെലികോപ്റ്റര്‍ അപകടം; നാവികൻ മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
അപകടം നവിക സേന ആസ്ഥാനത്തെ ഐ എൻ എസ് ഗരുഡ റൺവേയിൽ
കൊച്ചി: പരിശീലന പറക്കിലിനിടെ ഹെലികോപ്റ്റര്‍ അപകടത്തിൽപ്പെട്ട് നാവികൻ മരിച്ചു. മരിച്ചത് ഗ്രൗണ്ട് സ്റ്റാഫ് യോഗേന്ദ്ര സിങ് എന്ന് അധികൃതർ. ചേതക് ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് തട്ടിയാണ് അദ്ദേഹം മരിച്ചത്. നാവിക സേനയുടെ ചേതക്ക് ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടം.റണ്‍വേയിലുണ്ടായിരുന്ന നാവികസേനാ ഉദ്യോഗസ്ഥനാണ് മരിച്ചത്. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ റോട്ടർ ബ്ലേഡ് യോഗേന്ദ്ര സിങ്ങിന്റെ ദേഹത്ത് തട്ടുകയായിരുന്നു.
അപകടം നടക്കുന്ന സമയത്ത് ഹെലികോപ്റ്ററില്‍ രണ്ടുപേര്‍ ഉണ്ടായതായാണ് സൂചന. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇവർ ദക്ഷിണ നാവികസേനാ ആസ്ഥാനത്തുള്ള നേവിയുടെ തന്നെ സഞ്ജീവനി ആശുപത്രിയിൽ ചികിത്സയിലാണ്. റൺവേയിൽ വച്ചു ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് തട്ടിയാണ് അപകടം. ഇതുമായി ബന്ധപ്പെട്ട് നാവികസേനയുടെ ഔദ്യോഗിക വിശദീകരണം അൽപ സമയത്തിനുള്ളിലുണ്ടാകും എന്നാണ് വിവരം. സംഭവത്തിൽ നാവികസേന അന്വേഷണം പ്രഖ്യാപിച്ചു. സേനയുടെ പ്രത്യേക സംഘമാണ് സംഭവം അന്വേഷിക്കുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
November 04, 2023 3:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയില്‍ പരിശീലന പറക്കിലിനിടെ ഹെലികോപ്റ്റര്‍ അപകടം; നാവികൻ മരിച്ചു