വിലക്ക് ലംഘിച്ച് കേരളീയം സെമിനാറിൽ പങ്കെടുത്തതിന് മണിശങ്കർ അയ്യർ കോൺഗ്രസിനോട് ക്ഷമ ചോദിച്ചു

Last Updated:

''കേരളീയത്തിൽ പങ്കെടുക്കരുതെന്ന് പാർട്ടി പറഞ്ഞിരുന്നെന്ന് മണിശങ്കർ അയ്യർ പ്രസംഗത്തിൽ പറഞ്ഞു. എന്നാൽ താൻ കേരളീയം വേദിയിലെത്തിയത് രാഷ്ട്രീയം പറയാനല്ല''

മണിശങ്കർ അയ്യർ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുന്നു
മണിശങ്കർ അയ്യർ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുന്നു
തിരുവനന്തപുരം: കോൺഗ്രസും യുഡിഎഫും ബഹിഷ്കരിച്ച കേരളീയത്തിൽ പങ്കെടുത്ത് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. രാഷ്ട്രീയം പറയാനല്ല വേദിയിലെത്തിയതെന്നും അതിനാൽ നടപടിയുണ്ടാകില്ലെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തതിന് കോൺഗ്രസ് നേതൃത്വത്തോടും മണിശങ്കർ അയ്യർ ക്ഷമ ചോദിച്ചു. കേരളീയത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ തദ്ദേശ വകുപ്പ് സംഘടിപ്പിച്ച കേരളത്തിലെ പ്രാദേശിക സർക്കാരുകൾ വിഷയത്തിലെ സെമിനാറിൽ പങ്കെടുത്താണ് അദ്ദേഹം സംസാരിച്ചത്.
കേരളീയത്തിൽ പങ്കെടുക്കരുതെന്ന് പാർട്ടി പറഞ്ഞിരുന്നെന്ന് മണിശങ്കർ അയ്യർ പ്രസംഗത്തിൽ പറഞ്ഞു. എന്നാൽ താൻ കേരളീയം വേദിയിലെത്തിയത് രാഷ്ട്രീയം പറയാനല്ല. രാജ്യത്ത് പഞ്ചായത്തീരാജ് എന്നത് രാജീവ് ഗാന്ധി മുന്നോട്ട് വച്ച ആശയമാണ്. അതിദാരിദ്ര്യം തുടച്ച് നീക്കലാണ് പഞ്ചായത്തീരാജിന്റെ അടിസ്ഥാന ആശയം. പഞ്ചായത്തീരാജിന്റെ വിജയം കേരളത്തിന്റെ ജനങ്ങളുടേതാണ്. ഈ വിജയം കേരളത്തിലെ യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെ അവകാശപ്പെട്ടതാണ്. അത് കോൺഗ്രസ് മനസിലാക്കുമെന്നും സെമിനാറിൽ പങ്കെടുത്തതിന് എതിരെ നടപടി ഉണ്ടാകില്ലെന്നും കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിലക്ക് ലംഘിച്ച് കേരളീയം സെമിനാറിൽ പങ്കെടുത്തതിന് മണിശങ്കർ അയ്യർ കോൺഗ്രസിനോട് ക്ഷമ ചോദിച്ചു
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement