വയനാട് തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
രണ്ട് മാസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ഹൈക്കോടതി നിർദേശം
വയനാട് ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ട് എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് നൽകിയ ഹർജിയിലാണ് നോട്ടീസയച്ചത്.
പ്രിയങ്കാ ഗാന്ധി രണ്ട് മാസത്തിനുള്ളിൽ മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകി. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ യഥാർത്ഥ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ നൽകിയില്ലെന്നാരോപിച്ചാണ് ഹർജി നൽകിയത്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വലിയ ആരോപണങ്ങളുമായാണ് ബിജെപി രംഗത്തെത്തിയത്. നേരത്തെ പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവ്യ ഹരിദാസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.
വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് 6,22,338 വോട്ടുകൾ നേടിയാണ് പ്രിയങ്ക ഗാന്ധി തന്റെ ആദ്യ തിരഞ്ഞെടുപ്പ് വിജയം നേടിയത്.1,09,939 വോട്ടുകൾ നേടിയ നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
June 10, 2025 10:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട് തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്