പാലിയേക്കര ടോൾ പിരിവ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കാമെന്ന് ഹൈക്കോടതി

Last Updated:

വ്യവസ്ഥകളോടെയാണ് ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നിർദേശം നൽകിയത്

News18
News18
പാലിയേക്കരയിൽ തിങ്കളാഴ്ച മുതല്‍ വ്യവസ്ഥകളോടെ ടോൾ പിരിവ് പുനരാരംഭിക്കാമെന്ന് നിർദേശം നൽകി ഹൈക്കോടതി. തിങ്കളാഴ്ച കോടതി ഉത്തരവ് പുറത്തിറക്കും. മുന്നൂറ് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാണെന്നും ടോൾ പിരിക്കാനുള്ള ഉത്തവരവ് അടിയന്തരമായി നല്‍കണമെന്നും വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ടോൾ പിരിവ് നടന്നിരുന്ന സമയത്തുണ്ടായിരുന്ന  ഗതാഗതക്കുരുക്കുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഭാവിയിൽ ഉണ്ടാതിരിക്കാനുള്ള വ്യവസ്ഥകളായിരിക്കും കോടതി മുന്നോട്ടുവെയ്ക്കുന്നത് എന്നാണ് വിവരം. മോണിറ്ററിങ് കമ്മിറ്റിയെ നിയമിക്കാനുള്ള തീരുമാനമുണ്ടായേക്കും എന്നും സൂചനയുണ്ട്. റോഡുകളുടെ നിർമാണം, അറ്റകുറ്റപ്പണികൾ, അടിപ്പാതയുടെ നിർമാണം എന്നിവ വേഗത്തിലാക്കാനുള്ള വ്യവസ്ഥകളുമുണ്ടാകും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലിയേക്കര ടോൾ പിരിവ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കാമെന്ന് ഹൈക്കോടതി
Next Article
advertisement
തിരുവനന്തപുരം കോർപറേഷൻ സിപിഎം കൗൺസിലർ രാജിവച്ചു; നടപടി കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്തുവന്നതിനേത്തുടർന്ന്
തിരുവനന്തപുരം കോർപറേഷൻ സിപിഎം കൗൺസിലർ രാജിവച്ചു; നടപടി കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്തുവന്നതിനേത്തുടർന്ന്
  • മുട്ടത്തറ കൗൺസിലർ ബി. രാജേന്ദ്രൻ കൈക്കൂലി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് രാജിവച്ചു.

  • സിപിഎം പ്രാദേശിക നേതാവായ രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചു.

  • കൈക്കൂലി വിവാദത്തിൽ ബിജെപി പ്രതിഷേധം ശക്തമാക്കുമെന്ന് നേതാവ് വി വി രാജേഷ്.

View All
advertisement