ഗാസയിൽ വെടിനിർത്തൽ ആരംഭിച്ചു;ഇസ്രായേൽ സൈന്യം പിൻവാങ്ങുന്നു
- Published by:Nandu Krishnan
- news18-malayalam
Last Updated:
വെള്ളിയാഴ്ച ഉച്ചയോടെ വെടിവയ്പ്പ് നിർത്തിയതായും മുൻകൂട്ടി സമ്മതിച്ച സ്ഥാനങ്ങളിലേക്ക് സൈന്യത്തെ പിൻവലിക്കാൻ തുടങ്ങിയതായും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു
ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ ആരംഭിച്ചു.ഗാസയിലുടനീളമുള്ള നിരവധി പ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങി. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയോടെ വെടിവയ്പ്പ് നിർത്തിയതായും മുൻകൂട്ടി സമ്മതിച്ച സ്ഥാനങ്ങളിലേക്ക് സൈന്യത്തെ പിൻവലിക്കാൻ തുടങ്ങിയതായും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ നടന്ന ഗാസസ സാമാധാന കരാറിനെ തുടർന്നാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. വെടിനിർത്തൽ, ഹമാസ് തടവിലാക്കിയിരിക്കുന്ന ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കൽ, പലസ്തീൻ തടവുകാരടക്കമുള്ളവരെ കൈമാറൽ എന്നിവയാണ് കരാറിലുള്ളത്
പദ്ധതിയുടെ രൂപരേഖ ഇസ്രായേൽ മന്ത്രിസഭ അംഗീകരിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. എന്നാൽ ഗാസ ആര് ഭരിക്കും, ഹമാസ് നിരായുധീകരിക്കുമോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.
വെടിനിർത്തൽ കരാറിന് അനുസൃതമായി സതേൺ കമാൻഡിലെ സൈനികർ സ്ഥാനം മാറ്റുന്നുണ്ടെന്നും ഏതെങ്കിലും അടിയന്തര ഭീഷണി തടയാൻ ജാഗ്രത പാലിക്കുമെന്നും ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) സോഷ്യൽ മീഡിയയിൽ പറഞ്ഞു. ഗാസ സിറ്റിയുടെയും ഖാൻ യൂനിസിന്റെയും ചില ഭാഗങ്ങളിൽ നിന്ന് കവചിത വാഹനങ്ങളും സൈനികരും പിൻവാങ്ങുന്നത് കണ്ടതായി ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 10, 2025 4:53 PM IST