നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വട്ടിയൂർക്കാവിൽ എന്താണ് സംഭവിച്ചത് എന്നറിയില്ല; ജില്ലാ-സംസ്ഥാന കമ്മിറ്റികൾ തന്റെ പേരാണ് നിർദേശിച്ചിരുന്നത്: കുമ്മനം

  വട്ടിയൂർക്കാവിൽ എന്താണ് സംഭവിച്ചത് എന്നറിയില്ല; ജില്ലാ-സംസ്ഥാന കമ്മിറ്റികൾ തന്റെ പേരാണ് നിർദേശിച്ചിരുന്നത്: കുമ്മനം

  എസ് സുരേഷിന്റെ വിജയത്തിനായി എന്ത് ത്യാഗം സഹിക്കാനും തയ്യാറാണെന്നും കുമ്മനം രാജശേഖരൻ...

  kummanam

  kummanam

  • Share this:
   തിരുവനന്തപുരം: വട്ടിയൂർക്കാവിൽ തന്റെ പേരും പട്ടികയിലുണ്ടായിരുന്നെന്ന് ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ.പേര് മാറിയത് എങ്ങനെന്നറിയില്ല? മറ്റ് പല മാനദണ്ഡങ്ങളും കേന്ദ്രനേതൃത്വം പരിഗണിച്ചിരിക്കാമെന്നും എസ് സുരേഷിന്റെ വിജയത്തിനായി എന്ത് ത്യാഗം സഹിക്കാനും തയ്യാറാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

   ജില്ലാ-സംസ്ഥാന കമ്മിറ്റികൾ തന്റെ പേരാണ് നിർദേശിച്ചിരുന്നതെന്ന് കുമ്മനം പറഞ്ഞു. പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയില്ല. പാർട്ടി തീരുമാനം അംഗീകരിക്കുന്നു. ഒരാളയല്ലേ പരിഗണിക്കാൻ പറ്റു, കേന്ദ്ര നേതൃത്വത്തിന് സ്ഥാനാർഥി നിർണയത്തിനു ചില മാനദണ്ഡങ്ങൾ ഉണ്ട് ലോകസഭ തിരഞ്ഞെടുപ്പിലെ പരാജയം ഘടകമല്ല. താൻ മുൻപും പരാജയപ്പെട്ടിട്ടുണ്ടെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

   കുമ്മനം മത്സരിക്കില്ല; വട്ടിയൂർക്കാവിൽ എസ്. സുരേഷ്, കോന്നിയിൽ കെ. സുരേന്ദ്രൻ തന്നെ

   വട്ടിയൂർക്കാവിലെ സാഹചര്യവും മറ്റുപല മാനദണ്ഡങ്ങളുമാണ് കേന്ദ്രം പരിഗണിച്ചതെന്ന് നിയുകിത സ്ഥാനാർഥിയും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റുമായ എസ്. സുരേഷ് പ്രതികരിച്ചു.
   പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ അംഗീകരിക്കുന്നതാണ് കീഴ് വഴക്കം. കുമ്മനം നയിക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി മാത്രമാണ് താൻ.  കുമ്മനം മത്സരിക്കാത്തതിൽ അണികൾക്കിടയിൽ ആശയകുഴപ്പുമുണ്ടാകില്ലെന്നും എസ്. സുരേഷ് പറഞ്ഞു.

   പുതിയ തലമുറയെ കൊണ്ടുവരികയെന്നതാണ് മാനദണ്ഡമെന്ന് മുതിർന്ന നേതാവ് എം.ടി രമേശ് പറഞ്ഞു. കുമ്മനത്തിന്റെ വിമുഖതയും കേന്ദ്രം പരിഗണിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
   First published:
   )}