advertisement

'കടുപ്പക്കാരൻ ഇമേജ് ബ്രാന്റ് ചെയ്യപ്പെട്ടത്;വിയോജിക്കുന്നവരോട് വിദ്വേഷം തോന്നാറില്ല' മോഹൻലാലിനോട് 'കണ്ടും മിണ്ടിയും' മുഖ്യമന്ത്രി പിണറായി

Last Updated:

തന്നെപ്പറ്റി വരുന്ന വാർത്തകളിൽ അധികം വ്യാകുലപ്പെടാറില്ലെന്നും താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയോടുള്ള എതിർപ്പിന്റെ ഭാഗം എന്ന നിലക്കാണ് അതിനെ കാണാറെന്നും മുഖ്യമന്ത്രി പറഞ്ഞു

Rapid Read
News18
News18
താനൊരു കടുപ്പക്കാരനാണെന്ന ഇമേജ് ബ്രാന്റ് ചെയ്യപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സിപിഎം കാരനായി മുന്നോട്ടു പോകുമ്പോൾ സാധാരണക്കാരനിൽ നിന്ന് വ്യത്യസ്തനാണെന്ന തരത്തിൽ തോന്നിപ്പിക്കാൻ മറ്റുള്ളവർക്ക് താത്പര്യമുണ്ട്. മനുഷ്യന് പലതരത്തിലുള്ള ഭാവങ്ങളുണ്ടാവും. അതിൽ എതെങ്കിലും ക്ഷോഭിച്ച തരത്തിലുള്ള ഭാവമുണ്ടെങ്കിൽ അത് മാത്രമേ ഇവർ പ്രചരിപ്പിക്കു. മറ്റു സന്തോഷത്തിന്റെ നിമിഷങ്ങൾ അവരുടെ കയ്യിൽ ഉണ്ടാകും. പക്ഷേ അത് കൊടുക്കേണ്ടതില്ല എന്ന് അവർ തീരുമാനിക്കും.
തന്നെപ്പറ്റി വരുന്ന വാർത്തകളിൽ അധികം വ്യാകുലപ്പെടാറില്ലെന്നും താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയോടുള്ള എതിർപ്പിന്റെ ഭാഗം എന്ന നിലക്കാണ് അതിനെ കാണാറെന്നും മുഖ്യമന്ത്രി പറഞ്ഞു.നടൻ മോഹൻലാലുമായി നടത്തിയ അഭിമുഖത്തിൽ മനസുതുറക്കുകയായിരുന്നു മുഖ്യമന്ത്രി. എതിർപ്പ് ഉയർത്തുന്നവരോടും ഒരുതരത്തിലുള്ള വിദ്വേഷമോ തോന്നാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്നെ കുറിച്ചുള്ള മാധ്യമ വാർത്തകളിൽ പരിഭവമോ പരാതിയോ പറയാൻ ആരെയും ഇതുവരെ വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചും മുഖ്യമന്ത്രി അഭിമുഖത്തിൽ മനസു തുറന്നു. തന്റെ അമ്മ പ്രസവിച്ച പതിനാലാമത്തെ കുട്ടിയാണ് താനെന്നും പതിനാല് മക്കൾ ജനിച്ചെങ്കിലും തനിക്ക് മുൻപ് ജനിച്ചവരിൽ 11 പേരും ചെറിയ പ്രായത്തിൽ തന്നെ മരണപ്പെടുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.മൂത്ത രണ്ട് സഹോദരങ്ങളുണ്ട്. കുട്ടിക്കാലത്തി പഠനത്തിൽ ഇടപെട്ട ജോതിഷിയെക്കുറിച്ചുള്ള രസകരമായ കഥയും മുഖ്യമന്ത്രി പങ്കുവച്ചു. തന്റെ ജാതകം നോക്കിയിട്ട് എവിടെ വരെ തോൽക്കുന്നോ അവിടെ വരെ പഠിപ്പിക്കാമെന്ന് ജോതിഷി തന്റെ അമ്മയോട് പറഞ്ഞെന്നും അങ്ങനെയാണ് പഠനം തുടർന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
ചെറുപ്പകാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട കായിക വിനോദം ഫുട്ബോളായിരുന്നു. പിന്നീട് ഇഷ്ടം ക്രിക്കറ്റിലേക്ക് മാറി. പഴയകാല സുഹൃത്തുക്കളുമായുള്ള സൌഹൃദം ഇപ്പൊഴും കാത്തു സൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.വായിച്ച പുസ്തകങ്ങളിൽ ഏറ്റവും സ്വാധീനം ചെലുത്തിയത് അന്നാ കരീനയും വിക്ടർ ഹ്യൂഗോയുടെ പാവങ്ങളും, തകഴിയുടെ കയർ തുടങ്ങിയവയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കടുപ്പക്കാരൻ ഇമേജ് ബ്രാന്റ് ചെയ്യപ്പെട്ടത്;വിയോജിക്കുന്നവരോട് വിദ്വേഷം തോന്നാറില്ല' മോഹൻലാലിനോട് 'കണ്ടും മിണ്ടിയും' മുഖ്യമന്ത്രി പിണറായി
Next Article
advertisement
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
  • നടൻ വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നു

  • 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നാണ്, ടി.വി.കെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

  • വിജയ് ലഹരിമുക്ത തമിഴ്‌നാട്, വിദ്യാർത്ഥികൾക്ക് വായ്പ, തൊഴിലില്ലായ്മക്കാർക്ക് സഹായം വാഗ്ദാനം ചെയ്തു

View All
advertisement