"കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി, അവരെ സൂക്ഷിക്കണം": പ്രധാനമന്ത്രി നരേന്ദ്രമോദി
- Published by:SIBILI S
- news18-malayalam
Last Updated:
കോൺഗ്രസ് എംഎൽഎയും നേതാവും തന്നെ സ്ത്രീകളോട് മോശമായി പെരുമാറി. ഇതാണ് കോൺഗ്രസിന്റെ യഥാർത്ഥമുഖം. രണ്ട് പേരെയും പുറത്താക്കേണ്ടിവന്നു. സ്ത്രീവിരുദ്ധതയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്തായി.
പാലക്കാട്: കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളെ ചൂഷണം ചെയ്യുന്ന നേതാക്കളെ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി വിമർശിച്ചത്.
പാലക്കാട് എംഎൽഎ സ്ത്രീസുരക്ഷയ്ക്ക് അപകടം സൃഷ്ടിക്കുകയാണ്. കോൺഗ്രസ് എംഎൽഎയും നേതാവും തന്നെ സ്ത്രീകളോട് മോശമായി പെരുമാറി. ഇതാണ് കോൺഗ്രസിന്റെ യഥാർത്ഥമുഖം. രണ്ട് പേരെയും പുറത്താക്കേണ്ടിവന്നു. സ്ത്രീവിരുദ്ധതയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്തായി. ഇവരെ സൂക്ഷിക്കണമെന്നാണ് കേരളത്തിലെ സ്ത്രീകളോട് പറയാനുള്ളത്. ബിജെപി എന്നും സ്ത്രീകളെ ആദരിക്കുകയും സംരക്ഷിക്കുയും ചെയ്യുന്ന പാർട്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർത്തിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. പ്രവാസികളെ കേന്ദ്രസർക്കാർ എന്നും സംരക്ഷിക്കും. ഗൾഫിലെ രാഷ്ട്രത്തലവന്മാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. ലക്ഷക്കണക്കിന് മലയാളികൾ യുദ്ധമേഖലയിൽ അകപ്പെട്ടിട്ടും കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
ഇടതുവലത് പാർട്ടികൾ ഒത്തുകളിക്കുകയാണ്. കേരളത്തിലെ യുവാക്കൾക്കും സ്ത്രീകൾക്കും കർഷകർക്കും എൻഡിഎയോടും ബിജെപിയോടുമാണ് സ്നേഹം. കേരളത്തിലെ രണ്ട് മുന്നണികൾക്കും ബിജെപിയെ ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
Mar 29, 2026 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
"കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി, അവരെ സൂക്ഷിക്കണം": പ്രധാനമന്ത്രി നരേന്ദ്രമോദി










