കേസ് തീരുന്നതുവരെ കുറവിലങ്ങാട്ട് തുടരാം; കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം മരവിപ്പിച്ചു

Last Updated:

സ്ഥലംമാറ്റം മരവിപ്പിച്ചുകൊണ്ട് ജലന്ധര്‍ രൂപത അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസ് ആണ് ഉത്തരവിറക്കിയത്.

കോട്ടയം: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കേസിലെ നിയമനടപടികള്‍ പൂര്‍ത്തിയാകുംവരെ കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാം.  ജലന്ധര്‍ രൂപത അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസ് പുറത്തിറക്കിയ ഉത്തരവ് കന്യാസ്ത്രീകള്‍ക്ക് ലഭിച്ചു. സ്ഥലം മാറ്റല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് ഔര്‍ സിസ്റ്റേഴ്സ് ഐക്യദാര്‍ഢ്യ സമിതി കോട്ടയത്ത് പ്രതിഷേധ പരിപാടി തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കിയത്.
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെയും സാക്ഷികളെയുമാണ് സംഥലം മാറ്റിയത്. സിസ്റ്റര്‍ അനുപമ, സി. ജോസഫിന്‍, സി. നീന റോസ്, സി. ആല്‍ഫി എന്നിവരും സ്ഥലം മാറ്റപ്പെട്ടവരു
ടെ കൂട്ടത്തിലുണ്ട്. സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കും മറ്റുള്ളവരെ ഛത്തീസ്ഗഡിലേക്കുമാണ് മാറ്റിയത്.
കേസിനെ സ്വാധീനിക്കുമെന്നതിനാല്‍ ഫ്രാങ്കോയെ ബിഷപ്പ് സ്ഥാനത്തു നിന്നും നീക്കണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെടുന്നു. പരാതിക്കാരിയേയും പ്രധാന സാക്ഷികളെയും സ്ഥലം മാറ്റി കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് സഭ നടത്തുന്നതെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചിരുന്നു.
advertisement
അതിനിടെ സേവ് അവര്‍ സിസ്റ്റേഴ്സ് സംഘടിപ്പിച്ച സമരവേദിയിലേക്ക് ബിഷപ്പിനെ അനുകൂലിച്ച് കാത്തലിക് ഫോറം പ്രവര്‍ത്തകരെത്തിയത് സംഘര്‍ഷത്തിനിടയാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേസ് തീരുന്നതുവരെ കുറവിലങ്ങാട്ട് തുടരാം; കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം മരവിപ്പിച്ചു
Next Article
advertisement
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
  • മമ്മൂട്ടിയുടെ 'അമരം' 34 വർഷങ്ങൾക്ക് ശേഷം നവംബർ 7ന് 4K ദൃശ്യവിരുന്നോടെ തീയേറ്ററുകളിൽ എത്തും.

  • മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതൻ ഒരുക്കിയ 'അമരം' മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

  • മധു അമ്പാട്ടിന്റെ 'അമരം' വീണ്ടും തീയേറ്ററുകളിൽ.

View All
advertisement